
തൃക്കരിപ്പൂർ: ഭരണഘടനാ തത്വങ്ങളെ കാറ്റിൽപ്പറത്തി ബിജെപി ഇതര
സംസ്ഥാന സർക്കാരുകളെ ഗവർണർമാരെക്കൊണ്ട് മൂക്ക് കയറിട്ട് പിടിക്കാനുള്ള തന്ത്രം മെനയുന്ന കേന്ദ്രസർക്കാരിനുള്ള ശക്തമായ പ്രഹരമാണ് സുപ്രീം കോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ്റ് പി.കെ. ഫൈസൽ പറഞ്ഞു. തൃക്കരിപ്പൂർ നിയോജകമണ്ഡലം കോൺഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി. കരിമ്പിൽ കൃഷ്‌ണൻ, കെ.വി. ഗംഗാധരൻ, സാജിദ് മവ്വൽ, എം.സി. പ്രഭാകരൻ, കെ.വി. സുധാകരൻ, ടോമി പ്ലാച്ചേരി, കെ.പി. പ്രകാശൻ, പി.വി. സുരേഷ്, എം. കുഞ്ഞമ്പുനമ്പ്യാർ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group