
കോഴിക്കോട് ശിവഗിരിയിൽ ശ്രീനാരായണഗുരുവുമായി നടത്തിയ കൂടിക്കാഴ്ച്‌ച ഗാന്ധിജിയുടെ ജാതികാഴ്ച്‌ചപ്പാടിൽ വലിയമാറ്റമുണ്ടാക്കിയെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം, ഗാന്ധി-ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റി സംഘടിപ്പിക്കുന്ന 100 പ്രഭാഷണപരമ്പരയുടെ ഭാഗമായി ടൗൺഹാളിൽ നടന്ന പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ജാതി ന്യായമാണെന്നും അയിത്തമാണ് പിഴവെന്നുമാണ് ഗാന്ധിജി ഒരുകാലത്ത് കരുതിയിരുന്നത്. ശ്രീനാരായണഗുരുവുമായി നടത്തിയ സംവാദത്തിലൂടെ തന്റെതന്നെ വാദങ്ങളിലെ വൈരുധ്യങ്ങളെ അദ്ദേഹം തിരിച്ചറിഞ്ഞു. ജാതിയോടുള്ള അഭിപ്രായവ്യത്യാസത്തെ ഗാന്ധിജി പിന്നീട് പ്രകടിപ്പിക്കുകയും ചെയ്തു -സുനിൽ പി. ഇളയിടം പറഞ്ഞു.
സൗത്ത് ബ്ലോക്ക് സെക്രട്ടറി ടി. അതുൽ അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എൽ.ജി. ലിജീഷ്, ജില്ലാ സെക്രട്ടറി പി.സി. ഷൈജു, കെ. അരുൺ. അമിത പ്രദീപ്, എം.വി. നീതു ആർ. ഷാജി, ഹംദി ഇസ്ര സുമിത്ത് കുരുവട്ടൂർ, ഫഹദ് ഖാൻ, സിനാൻ ഉമ്മർ, കെ. അക്ഷയ് എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group