
കൊരട്ടി: വഖഫ് ബിൽ പാസായ ദിനം മറ്റൊരു സ്വാതന്ത്ര്യദിനമാണെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി പറഞ്ഞു. ഈ ബിൽ പാസായതോടെ തങ്ങൾ തോറ്റില്ലന്നേയുള്ളൂ, വിജയം ഇനി വരാനിരിക്കുന്നതേയുള്ളൂവെന്നും മന്ത്രി المال الميدي
എല്ലാ സമുദായങ്ങളും ഒന്നിച്ചുനിൽക്കുന്ന ജനകീയ റിപ്പബ്ലിക് ആണ് തങ്ങളുടെ ലക്ഷ്യം. തൃശ്ശൂർ കൊരട്ടിമുത്തിയുടെ പള്ളിയിലെത്തിയ കേന്ദ്രമന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
മുനമ്പത്ത് വഖഫ് വിഷയവുമായി ബന്ധപ്പെട്ട് നൽകിയ വാക്ക് പാലിക്കപ്പെട്ടെന്നും അക്കാര്യത്തിലുള്ള സന്തോഷം പങ്കിടാനാണ് കൊരട്ടി പള്ളിയിൽ താൻ എത്തിയതെന്നും സുരേഷ്‌ഗോപി പറഞ്ഞു. ഔദാര്യം പറ്റിയിട്ടും വഞ്ചിച്ചവരെ തിരിച്ചറിയാനായി എന്നതാണ് ഇതിന്റെ വിജയം. ഇതിൻ്റെ കാറ്റ് കേരളം മുഴുവൻ അലയടിക്കുമെന്നും സുരേഷ്‌ഗോപി സൂചിപ്പിച്ചു.
ദേശീയപാത വിഷയത്തിൽ നിലവിലില്ലാത്ത മൂല്യം നൽകി അതിന്റെ ഇരട്ടിയും നൽകിയാണ് സ്ഥലം വാങ്ങിയത്. എൻ്റെ സ്ഥലം വാങ്ങൂവെന്ന് പറഞ്ഞ് ആളുകളെത്തിയെന്നും അല്ലാതെ ഉടമയുടെ നെഞ്ചത്തുകയറി മഞ്ഞക്കുറ്റി അടിക്കലല്ല അവിടെ നടന്നതെന്നും മന്ത്രി അവകാശപ്പെട്ടു. നേരത്തെ മുനമ്പം സമരപ്പന്തലിലേക്കുള്ള യാത്രയ്ക്കുമുൻപേ സുരേഷ്‌ഗോപി കൊരട്ടി പള്ളി സന്ദർശിച്ചിരുന്നു. അന്ന് സമരത്തിന് അനുകൂലമായ നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകിയാണ് മടങ്ങിയത്. അന്ന് താൻ വീണ്ടും കൊരട്ടിയിലേക്ക് വരുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
പള്ളിയിലെത്തിയ സുരേഷ്‌ഗോപിയെ വികാരി ഫാ. ജോൺസൻ കക്കാട്ടിൽ, കൈക്കാരന്മാരായ ജൂലിയസ് വെളിയത്ത്, ജോമോൻ, ബിജെപി കൊരട്ടി മണ്ഡലം പ്രസിഡൻ്റ് വി.സി. സിജു തുടങ്ങിയവർ സ്വീകരിച്ചു.
മുത്തിക്ക് മധുരം സമർപ്പിച്ച് പ്രാർഥന
കൊരട്ടി : വഖഫ് ബില്ല് ലോക്‌സഭയിലും രാജ്യസഭയിലും പാസായശേഷം
കേരളത്തിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി രാവിലെ നെടുമ്പാശ്ശേരിയിൽനിന്ന് നേരെയെത്തിയത് കൊരട്ടി പള്ളിയിലേക്ക്. മുത്തിയെ വണങ്ങിയ മന്ത്രി തനിയ്ക്ക് വെള്ളിയാഴ്‌ച കിട്ടിയ ഷാളുകളും കൈയിൽ കരുതിയിരുന്ന മധുരപലഹാരങ്ങളും മുത്തിക്കു സമർപ്പിച്ച് പ്രാർഥിച്ചു. കൊരട്ടിമുത്തിയുടെ പ്രധാന വഴിപാടായ പൂവൻകുലയും സമർപ്പിച്ചു. മുത്തിയുടെ അൾത്താരയിലേക്ക് മുട്ടുകുത്തി ഇഴയുന്ന വഴിപാടും നടത്തിയശേഷമാണ് അദ്ദേഹം പള്ളിയിൽനിന്നിറങ്ങിയത്. വികാരി ഫാ. ജോൺസൺ കക്കാട്ടിൽ മുത്തിയുടെ രൂപം സമ്മാനിച്ചു.
വീണ്ടും വരുമെന്നും അന്ന് ഈ ചായയ്ക്കു പകരം നാടൻ സദ്യതന്നെ വേണമെന്നും വികാരിയോട് ആവശ്യപ്പെട്ടാണ് മന്ത്രി മടങ്ങിയത്. ബിജെപി എറണാകുളം ജില്ലാ പ്രസിഡൻ്റ് എം. ബ്രഹ്മരാജ്, ചാലക്കുടി മണ്ഡലം പ്രസിഡന്റ് ടി.വി. പ്രജിത്ത്, കൊരട്ടി മണ്ഡലം പ്രസിഡൻ്റ് വി.സി. സിജു, ഗ്രാമപ്പഞ്ചായത്തംഗം പി.ജി. സത്യപാൽ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സുമേഷ് പടിയത്ത്, സജീവ് പള്ളത്ത്, കെ.എ. ബൈജു. എം.എസ്. സുനിൽകുമാർ, എം.ജി. മനോജ്, സരസ്വതി രവി എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group