
കൊച്ചി: സാഹിത്യപ്രവർത്തനം കൊണ്ടുമാത്രം സാമൂഹിക മാറ്റം സാധ്യമല്ലെന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു. തുടർച്ചയിൽ സംഘടിത പ്രവർത്തനംകൂടി വേണം. റഷ്യയിൽ സാഹിത്യപ്രവർത്തനത്തിൻ്റെ തുടർച്ചയിൽ ലെനിന്റെ നേതൃത്വത്തിൽ സംഘടിത പ്രവർത്തനം നടത്തിയതിനാലാണ് സാമൂഹികമാറ്റം സാധ്യമായതെന്ന് എളമക്കരയിൽ യുവകലാതരംഗ് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്‌തുകൊണ്ട് എം കെ സാനു പറഞ്ഞു. ചടങ്ങിൽ കണയന്നൂർ താലൂക്ക് ലൈബ്രറി സെക്രട്ടറിഡി.ആർ. രാജേഷ് അധ്യക്ഷനായി. സാഹിത്യകാരൻ
വി. ഷിനിലാൽ, കലാമണ്ഡലം പ്രഭാകരൻ, യുവകലാതരംഗ് ഭാരവാഹികളായ സി.ടി. മനു, അഡ്വ. ഡി.ജി. വിപിൻ, ടി.ബി. നിഷ എന്നിവർ സംസാരിച്ചു.തുടർന്ന് സാഹിത്യകാരൻ വി. ഷിനിലാലുമായി സർഗസംവാദം നടന്നു. ഷാജി ജോർജ് പ്രണത മോഡറേറ്ററായി. 'പാട്ടിലെ കവിതയും കവിതയിലെ പാട്ടും' എന്ന വിഷയത്തിൽ ഗാനരചയിതാവ് വയലാർ ശരച്ചന്ദ്രൻ, സംഗീതസംവിധായകൻ ബിജിബാൽ എന്നിവർ സംസാരിച്ചു. സംഗീതസംവിധായകൻ കെ.എം. ഉദയൻ മോഡറേറ്ററായി. തുടർന്ന് തബലയിൽ ഫ്യൂഷനും കൊച്ചി 'നാട്ടറിവ് പഠന കേന്ദ്രത്തിന്റെ നാടൻപാട്ടും നടന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group