എമ്പുരാൻ ക്രിസ്ത്യാനികൾക്കെതിരെന്ന് മന്ത്രി ജോർജ് കുര്യൻ; 'നിരോധിക്കണം'

എമ്പുരാൻ ക്രിസ്ത്യാനികൾക്കെതിരെന്ന് മന്ത്രി ജോർജ് കുര്യൻ; 'നിരോധിക്കണം'
എമ്പുരാൻ ക്രിസ്ത്യാനികൾക്കെതിരെന്ന് മന്ത്രി ജോർജ് കുര്യൻ; 'നിരോധിക്കണം'
Share  
2025 Apr 03, 09:05 AM
NISHANTH
kodakkad rachana
man
pendulam

ന്യൂഡൽഹി: എമ്പുരാൻ സിനിമ ക്രിസ്‌ത്യാനികൾക്കെതിരാണെന്നും നിരോധിക്കണമെന്നും രാജ്യസഭയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ.

ഭീഷണികാരണം എമ്പുരാൻ മാറ്റങ്ങൾക്ക് വിധേയമായെന്നും

ആവിഷ്കാരസ്വാതന്ത്ര്യം അപകടത്തിലായെന്നുമുള്ള സിപിഎം എംപി ജോൺ ബ്രിട്ടാസിന്റെ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. എമ്പുരാൻ കാണുമെന്നും എല്ലാവരും കാണണമെന്നുമാണ് മുൻപ് അദ്ദേഹം പറഞ്ഞത്. സിനിമയെ സിനിമയായി കാണണമെന്ന് എം.ടി. രമേശ് പറഞ്ഞതാണ് ബിജെപി നിലപാടെന്നും അന്ന് കുര്യൻ വ്യക്തമാക്കിയിരുന്നു.


എല്ലാ ക്രിസ്ത്യാനികളും കെസിബിസിയും സിബിസിഐയും അടക്കം സിനിമയെ എതിർക്കുന്നു. ഈ കമ്യൂണിസ്റ്റുകാർ എല്ലാ മതങ്ങളെയും അപമാനിക്കാനാണ് ആഗ്രഹിക്കുന്നത്. താനും ഒരു ക്രിസ്ത്യാനിയാണ്. തന്നെ അപമാനിക്കരുതെന്നും കുര്യൻ പറഞ്ഞു.


വേഗത്തിൽ മുറിവേറ്റവരുടെ പറുദീസയായി രാജ്യം മാറുകയാണെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി. സെൻസർചെയ്ത‌് തിയേറ്ററിൽ റിലീസ് ചെയ്ത സിനിമ വീണ്ടും സെൻസർചെയ്യുന്നു. ഇത്തരം സാഹചര്യത്തിൽ അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും അപകടത്തിലാവുമെന്നും ബ്രിട്ടാസ് പറഞ്ഞു.


ബ്രിട്ടാസ് സംസാരിക്കുന്നതിനിടയിൽ ഇടപെട്ട എംഡിഎംകെ നേതാവ് വൈക്കോയും സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് ശൂന്യവേളയിൽ സംസാരിച്ച കോൺഗ്രസ് അംഗം ജെബി മേത്തറും വിഷയം ഉന്നയിച്ചു. വർഗീയഫാസിസത്തിനെതിരേയുള്ള പ്രതികരണമാണ് എമ്പുരാൻ എന്ന മലയാള സിനിമ. ഈ ചലച്ചിത്രത്തിനെതിരേ സംഘപരിവാർ ശക്തികൾ നിരന്തരം സൈബർ ആക്രമണം നടത്തുകയാണെന്ന് അവർ പറഞ്ഞു. ഈസമയം ഇടപെട്ട ഉപാധ്യക്ഷൻ ഹരിവംശ് നോട്ടീസിൽ പരാമർശിക്കാത്ത വിഷയങ്ങളാണ് ജെബി അവതരിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി പ്രസംഗം തുടരാൻ അനുവദിച്ചില്ല. മന്ത്രി ജോർജ് കുര്യനും പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു.

SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
marmma
SAMUDRA NEW
pen