.jpg)
സർവകലാശാലയിൽ എസ്എഫ്ഐ സ്ഥാപിച്ച ബോർഡിനെ വിമർശിച്ച് അർലേക്കർ
തേഞ്ഞിപ്പലം: സവർക്കർ രാജ്യത്തിൻ്റെ ശത്രുവാണോയെന്ന് എസ്എഫ്ഐയോട് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറുടെ ചോദ്യം. കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ സ്ഥാപിച്ച ബോർഡിനെ വിമർശിച്ചുകൊണ്ടായിരുന്നു സെനറ്റ് യോഗത്തിൽ അദ്ദേഹത്തിന്റെ പരാമർശം. സവർക്കറെ പുകഴ്ത്തി ഗവർണർ സംസാരിക്കുകയും ചെയ്‌തു.
മുൻ ചാൻസലർ ആരിഫ് മുഹമ്മദ് ഖാനെതിരേയുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബർ 30-ന് പരീക്ഷാഭവനു സമീപം എസ്എഫ്ഐ സ്ഥാപിച്ച ബോർഡാണ് അർലേക്കറെ ചൊടിപ്പിച്ചത്. 'ഞങ്ങൾക്ക് ചാൻസലറെയാണ് വേണ്ടത് സവർക്കറെയല്ലെട' എന്നാണ് ബോർഡിൽ എഴുതിയിട്ടുള്ളത്.
ഇതേക്കുറിച്ച് സംസാരിക്കാൻ കരുതിയതല്ലെന്നും ബോർഡ് കണ്ടതുകൊണ്ട് സംസാരിക്കേണ്ടിവന്നതാണെന്നും പറഞ്ഞുകൊണ്ടാണ് അൻലേക്കർ തുടങ്ങിയത്. 'ഞങ്ങൾക്കാവശ്യം ചാൻസലറെയാണ്, സവർക്കറെയല്ല എന്ന് ബാനറിൽ എഴുതിയിരിക്കുന്നു. ഗവർണർ ഇതാ നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങൾക്കെന്താണ് ചെയ്യേണ്ടത്? ഗവർണർ ചോദിച്ചു.
എന്തു തെറ്റാണ് സവർക്കർ ഈ രാജ്യത്തോട് ചെയ്‌തതെന്ന് അദ്ദേഹം ചോദിച്ചു. വീടിനെയും വീട്ടുകാരെയും അദ്ദേഹം ഓർക്കാറില്ലായിരുന്നു. മറ്റുള്ളവരെക്കുറിച്ചാണ് സവർക്കർ എന്നും ചിന്തിച്ചത്. കാംപസ് രാഷ്ട്രീയത്തിന്റെ വലിയ പ്രശ്‌നമാണ് ഇതെന്നും ഇത്തരം പ്രവർത്തനങ്ങളെ തടയണമെന്നും വിസിയോട് ഗവർണർ നിർദേശിച്ചു.
ഗവർണർ വരുന്നതിനു മുന്നോടിയായി കഴിഞ്ഞദിവസം സർവകലാശാലയിലെ ബോർഡുകളും കൊടിതോരണങ്ങളും മാറ്റാൻ വൈസ് ചാൻസലർ നിർദേശിച്ചിരുന്നു. എന്നാൽ എസ്എഫ്ഐക്കാർ ഇതു തടഞ്ഞു. എന്നാൽ ഗവർണറുടെ പരാമർശത്തിനുശേഷം ഈ ബോർഡ് അപ്രത്യക്ഷമായി. സർവകലാശാലാ അധികൃതരുടെ നിർദേശപ്രകാരം ഈ ബോർഡ് പോലീസുകാർ എടുത്തുമാറ്റിയതാണെന്ന് എസ്എഫ്ഐക്കാർ അറിയിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group