'ഒരുനുള്ളു മധുരം കരുതിവെക്കാമെന്ന് അമ്മ പറഞ്ഞില്ലേ, എന്നിട്ടും...'അക്ഷയ്‌യുടെ വിയോഗം പിറന്നാൾദിനത്തിൽ

'ഒരുനുള്ളു മധുരം കരുതിവെക്കാമെന്ന് അമ്മ പറഞ്ഞില്ലേ, എന്നിട്ടും...'അക്ഷയ്‌യുടെ വിയോഗം പിറന്നാൾദിനത്തിൽ
'ഒരുനുള്ളു മധുരം കരുതിവെക്കാമെന്ന് അമ്മ പറഞ്ഞില്ലേ, എന്നിട്ടും...'അക്ഷയ്‌യുടെ വിയോഗം പിറന്നാൾദിനത്തിൽ
Share  
2025 Mar 19, 09:33 AM
MANNAN

പാലക്കാട്: 'ഒരു നുള്ളുമധുരം നൽകണം, അവൻ്റെ ജന്മനക്ഷത്രമാണ്, അമ്മ പായസമുണ്ടാക്കി വെക്കാമെന്നു പറഞ്ഞതല്ലേ...' സ്കൂ‌ളിലെ പരീക്ഷാജോലി കഴിഞ്ഞുവന്ന്, മകൻ്റെ പിറന്നാളിനു പായസംവെക്കാനുള്ള ഒരുക്കങ്ങൾ നടത്താമെന്നാലോചിച്ച് വീട്ടിൽനിന്നിറങ്ങിയതാണ് അമ്മ ശോഭന. അക്ഷയ് രാവിലെ അമ്മയെ ഒരുതവണ ഫോണിൽ വിളിച്ചിരുന്നു. പിന്നീടു വിളിച്ചതു മറ്റൊരാളാണ്, മകൻ അപകടത്തിൽപ്പെട്ടെന്ന വിവരമറിയിക്കാൻ. പിന്നാലെ മകൻ വിടപറഞ്ഞെന്ന വിവരവുമെത്തി.


ഓരോകാര്യങ്ങളും എണ്ണിപ്പറഞ്ഞു പൊട്ടിക്കരഞ്ഞ ശോഭനയും വാടിത്തളർന്നിരുന്ന അച്ഛൻ രാജനും അക്ഷയയെ അവസാനമായി ഒരുനോക്കുകാണാനെത്തിയവരുടെയും കണ്ണുകളെയും ഈറനണിയിച്ചു. നാട്ടിലെ പരിപാടികളിലെല്ലാം സജീവമായി പങ്കെടുത്തിരുന്ന ഊർജസ്വലനായ ചെറുപ്പക്കാരൻ ഇനിയില്‌ലല്ലോയെന്നു നാട്ടുകാരും പറഞ്ഞുകൊണ്ടിരുന്നു. വൈകീട്ട് ആറുമണിയോടെയാണ് മൃതദേഹം വിട്ടിലെത്തിച്ചത്. നേരിൽ കണ്ടാൽ ഒരു പിറന്നാളാശംസ പറയാൻ കാത്തുനിന്ന സുഹൃത്തുക്കൾക്കും അക്ഷയുടെ അപ്രതീക്ഷിത വിയോഗം വിങ്ങലായി.


എൻജിനിയറിങ് പഠനം (എം ആർക്) കഴിഞ്ഞ് കുന്നത്തൂർമേട്ടിൽ സ്വന്തമായി സംരംഭം തുടങ്ങിയതായിരുന്നു അക്ഷയ്, ഓഫീസിലേക്ക് രണ്ടുകിലോമീറ്ററോളം കാൽനടയാത്രയാണ് പതിവ്, വല്ലപ്പോഴും മാത്രം ബൈക്കിലുള്ള സഞ്ചാരം


പാമ്പാടിയിലെ നെഹ്റു കോളേജിൽ താത്‌കാലികാധ്യാപകനായാണ് ജോലിചെയ്യുന്നത്.

അമ്മ അധ്യാപികയായ കഞ്ചിക്കോട്ടെ ഹോളിട്രിനിറ്റി സ്‌കൂളിലായിരുന്നു പത്താംക്ലാസുവരെയുള്ള പഠനം. തുടർന്നുള്ള പഠനം തമിഴ്‌നാട്ടിൽ. നാട്ടിലെത്തിയിട്ട് ഒരുവർഷം, അച്ഛൻ രാജൻ എം. മേനോൻ ഗവ. കോൺട്രാക്‌ടറാണ്. റിട്ട. സർക്കാർ ഉദ്യോഗസ്ഥരായ മുത്തശ്ശൻ പരമേശ്വരൻനായരും മുത്തശ്ശി വിജയലക്ഷ്മിയും കുടുംബത്തിനൊപ്പംതന്നെയാണ് താമസം.



MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2