
മറയൂർ : കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വിമലിന് പാമ്പാറിൻ തീരത്ത് നിത്യവിശ്രമം. വിമലിന്റെ സംസ്‌കാരച്ചടങ്ങ് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു. ചമ്പക്കാട് കുടിക്കാർക്ക് മാത്രമല്ല, നാട്ടുകാർക്കും വനംവകുപ്പിലെ ജീവനക്കാർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു വിമൽ.
ദേശപ്പെരുമ നേടിയ ചിന്നാർ വന്യജീവി സങ്കേതത്തിലെ പുനർജ്ജീവനം പദ്ധതി കുടിയിൽ നടപ്പിലാക്കുന്നതിൽ പ്രധാനപങ്കുവഹിച്ച ആളാണ് വിമൽ. എന്നും വനംവകുപ്പിന്റെ സന്തതസഹചാരിയായിരുന്നു. വിമലിൻ്റെ സംസ്‌കാരച്ചടങ്ങിൽ വിവിധ മേഖലയിലെ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. എ.രാജ എം.എൽ.എ., മൂന്നാർ വാർഡൻ കെ.വി.ഹരികൃഷ്‌ണൻ, അസി.വാർഡൻമാരായ പി.രാജശേഖരൻ, നിതിൻ ലാൽ, അനന്തപദ്‌മനാഭൻ, മുൻ എം.എൽ.എ. എ.കെ.മണി, കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.ടി.തങ്കച്ചൻ, മറയൂർ ഇൻസ്പെക്ടർ ടി.ആർ.ജിജു പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിന്റെ ആദ്യാവസാനം പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group