
നെയ്യാറ്റിൻകര : കുഞ്ഞുവരകളിലൂടെ സ്‌കൂളിലെ താരമാണ് ബിനിജയെന്ന ഏഴുവയസ്സുകാരി, കളർ പെൻസിലോ ചോക്കോ കിട്ടിയാൽ നിമിഷനേരംകൊണ്ട് വർണജാലം തീർക്കുന്ന കൊച്ചുമിടുക്കി ഇനിയില്ല. അമ്മൂമ്മയുടെ വീട്ടുമുറ്റത്തുനിൽക്കുമ്പോൾ തൊട്ടടുത്ത പറമ്പിലെ മഹാഗണി മരത്തിന്റെ ഉണങ്ങിയ മരക്കൊമ്പ് തലയിൽവീണാണ് ബിനിജയെന്ന കൊച്ചുമിടുക്കി യാത്രയായത്.
അരുവിപ്പുറം, ആയയിൽ, ഒടുക്കത്ത് മേലെവീട്ടിൽ പി.പ്രശാന്തിന്റെയും എൻ.ആൻസിയുടെയും ഏക മകൾ ബിനിജ(ഏഴ്) ആണ് ബുധനാഴ്ച്‌ച വൈകീട്ട് 4.30-ഓടെ തലയിൽ മരക്കൊമ്പുവീണ് മരിച്ചത്.
മാരായമുട്ടം ഗവ. എൽ.പി. സ്‌കൂളിലെ രണ്ടാം ക്ലാസുകാരിയായ ബനിജ സ്കൂൾ കഴിഞ്ഞെത്തി തൊട്ടടുത്ത് താമസിക്കുന്ന അമ്മൂമ്മയുടെ വീട്ടിൽനിന്ന് കോഴിക്കുഞ്ഞുമായി തിരികെ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
മരത്തിന്റെ ഉണങ്ങിയ കൊമ്പ് കാറ്റത്ത് ഒടിഞ്ഞുവീണാണ് അപകടമുണ്ടായത്. ഉടനെ ബിനിയയെ നാട്ടുകാരും ബന്ധുക്കളും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പിന്നീട് എസ്.എ.ടി. ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇക്കഴിഞ്ഞ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ പ്രവൃത്തിപരിചയമേള വെജിറ്റബിൾ പ്രിൻ്റിൽ ബിനിജ ഒന്നാം സ്ഥാനം നേടിയിരുന്നു.
എൽ.പി. വിഭാഗം കുട്ടികൾക്കായി നടത്തിയ റെയിൻബോ കളറിങ്ങിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ചിത്രരചനയ്ക്ക് ഇൻസ്പെയർ ഐ.ടി.യുടെ എക്സലന്റ് സ്കോളർഷിപ്പ്, ഔവർ ഓൺ എക്‌സലൻ്റ് സ്കോളർഷിപ്പ് എന്നിവ ബിനിജായെ തേടിയെത്തിയിട്ടുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group