കുറവിലങ്ങാട് : ഏറെക്കാലമായി നെഞ്ചോട് ചേർത്ത തന്റെ പെണ്ണിനെ ദേവലായത്തിൽവെച്ച് താലികെട്ടാനുള്ള ഒരുക്കത്തിനിടയിൽ വിവാഹത്തലേന്ന് വാഹനാപകടത്തിൽ മരിച്ച യുവാവിൻ്റെ സംസ്ക്‌കാരം നടത്തി. കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് കൊച്ചുപാറയിൽ ജിൻസൺ-നിഷ ദമ്പതിമാരുടെ മകൻ ജിജോമോൻ ജിൻസൺ (21) ആണ് ബുധനാഴ്‌ച രാത്രി മരിച്ചത്.
വ്യാഴാഴ്ച രാവിലെ 10.30-ന് ഇലയ്ക്കാട് സെയ്ൻ്റ് മേരീസ് പള്ളിയിൽ ജിജോമോന്റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. ജിജോമോനൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് അജിത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്‌ച രാത്രി പത്തോടെ എം.സി. റോഡിൽ കാളികാവ് പള്ളിയുടെ സമീപം ഇവർ സഞ്ചരിച്ച ബൈക്കും വാനും കൂട്ടിയിടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്‌ത മൃതദേഹം വിവാഹം നടത്താൻ നിശ്ചയിച്ചിരുന്ന ഇലയ്ക്കാട് സെയ്ന്റ് മേരീസ് പള്ളിയിലെ സെമിത്തേരിയിൽ സംസ്‌കരിച്ചു.
വിവാഹം നിശ്ചയിച്ചിരുന്ന പെൺകുട്ടിയും മരിച്ച ജിജോമോനും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. മരണവാർത്തയറിഞ്ഞ പെൺകുട്ടി അബോധാവസ്ഥയിലായതിനെ തുടർന്ന് ചികിത്സ തേടി. ജിജോമോൻ്റെ സഹോദരിമാർ; ദിയ, ജീന.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group