ഇലവുംതിട്ട : കനാലിൽ മുങ്ങിമരിച്ച സഹപാഠികളായ അഭിരാജിനും
അനന്തുനാഥിനും കൂട്ടുകാരുടെയും അധ്യാപകരുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കിടങ്ങന്നൂർ നാൽക്കാലിക്കൽ എസ്.വി.ജി.വി.എച്ച്.എസ്.എസിൽ രണ്ടുപേരുടെയും മൃതദേഹം ചൊവ്വാഴ്‌ച രാവിലെ ഒൻപതുമണിയോടെ പൊതുദർശനത്തിനെത്തിച്ചു. ഇരുവർക്കും അന്ത്യോപചാരമർപ്പിക്കാൻ നൂറുകണക്കിനാളുകളാണ് സ്‌കൂൾ അങ്കണത്തിൽ തടിച്ചുകൂടിയത്. സ്‌കൂളിലെ 10-ാംക്ലാസ് വിദ്യാർഥികളായ രണ്ടുപേരും സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് അംഗങ്ങളായിരുന്നു. കേരള പോലീസ് സേന അഭിരാജിനും അനന്തുനാഥിനും അന്ത്യോപചാരമർപ്പിച്ചു. ജില്ലാപഞ്ചായത്തംഗം അജയകുമാർ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനീഷ് മോൻ, മെഴുവേലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, ആറൻമുള ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ടി.ടോജി തുടങ്ങിയവരും എത്തിയിരുന്നു. പൊതുദർശനത്തിനുശേഷം ഭൗതികശരീരം ഇരുവരുടെയും വസതിയിലെത്തിച്ചു, ആൻ്റോ ആൻ്റണി എം.പി., സി.പി.എം. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം എന്നിവർ അന്ത്യോപചാരമർപ്പിച്ചു. ഇരുവരുടെയും സംസ്‌കാരം ചൊവ്വാഴ്‌ച വൈകിട്ടോടെ നടന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group