നിലമ്പൂര്‍: കരുളായി വനത്തില്‍ ആദിവാസി യുവാവ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മുത്തേടത്തുണ്ടായ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഉച്ചക്കുളം ഊരിലെ കാരിയന്റെ ഭാര്യ സരോജിനി(52)യാണ് ബുധനാഴ്ച രാവിലെ മരിച്ചത്. പോത്തിനെ മേയ്ക്കാന്‍ കാട്ടില്‍ പോയപ്പോള്‍ ആന പുറകില്‍നിന്ന് അടിച്ചുവീഴ്ത്തുകയായിരുന്നു. ബുധനാഴ്ച 11 മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സരോജിനിയെ ഉടന്‍ നിലമ്പൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കളക്ടര്‍ എത്താതെ മൃതദേഹം എടുക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. പ്രദേശത്ത് സംഘര്‍ഷാവസ്ഥയിലുണ്ട്.
ആദിവാസി യുവവ് മണി കൊല്ലപ്പെട്ടതിന് ശേഷം വലിയ പ്രതിഷേധമായിരുന്നു കഴിഞ്ഞയാഴ്ച നിലമ്പൂരിലുണ്ടായത്. പി.വി അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘം ഡി.എഫ്.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും അത് അന്‍വറിന്റെ അറസ്റ്റിലേക്കടക്കം നയിക്കുകയും ചെയ്തത് മണിയുടെ മരണത്തിന് ശേഷമായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group