തൃശ്ശൂർ : ഗായകൻ പി. ജയചന്ദ്രന് സാംസ്കാരികനഗരിയുടെ യാത്രാമൊഴി. സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പൂങ്കുന്നത്തെ വീട്ടിലും റീജണൽ തിയേറ്ററിലുമെത്തി ആദരമേകി.
എം.എൽ.എ.മാരായ എ.സി. മൊയ്തീൻ, പി. ബാലചന്ദ്രൻ, മുരളി പെരുനെല്ലി, മേയർ എം.കെ. വർഗീസ്, മാർ ആൻഡ്രൂസ് താഴത്ത്, മാർ ഔഗിൻ മെത്രോപ്പോലീത്ത, കൊച്ചിൻ ദേവസ്വംബോർഡ് പ്രസിഡന്റ് ഡോ.എം.കെ. സുദർശൻ, സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എം.പി., ടി.എൻ. പ്രതാപൻ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ, സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ടി.വി. ചന്ദ്രമോഹൻ, യു.പി. ജോസഫ്, ആർ.എസ്.എസ്. അഖിലഭാരതീയ കാര്യകാരിസദസ്യൻ എസ്. സേതുമാധവൻ, വർഗീസ് കണ്ടംകുളത്തി, അഡ്വ.ബി. ഗോപാലകൃഷ്ണൻ, കെ.വി. അബ്ദുൾഖാദർ, ജോസഫ് ടാജറ്റ്, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, പി. ശശി, സി.ആർ. വത്സൻ തുടങ്ങിയവരും അന്ത്യാഞ്ജലിയർപ്പിച്ചു.
മുഴങ്ങി , അനശ്വര ഗാനങ്ങൾ…
റീജണൽ തിയേറ്ററിൽ ഗായകനെത്തുംമുൻപേ അനശ്വരഗാനങ്ങൾ മുഴങ്ങിത്തുടങ്ങിയിരുന്നു. കാത്തുനിന്നവർ ആ ഗാനലഹരിയിൽ ഒരുവട്ടംകൂടി ലയിച്ചു. കൃത്യം 10.40-ന് ആംബുലൻസ് അക്കാദമി വളപ്പിലെത്തിയപ്പോൾ മൈക്കിലൂടെ മുഴങ്ങി...
‘തിരുവാഭരണം ചാർത്തിവിടർന്നു
തിരുവാതിരനക്ഷത്രം’...
പശ്ചാത്തലത്തിൽ പ്രിയഗാനങ്ങൾ ഒഴുകിയപ്പോൾ ആദരമർപ്പിക്കാനെത്തിയവരുടെ മനസ്സിൽ സ്മരണകളുടെ വേലിയേറ്റം, ഒടുവിൽ എല്ലാ ആദരവും ഏറ്റുവാങ്ങി, തന്റെ ഗാനങ്ങളുടെ മാസ്മരികത പലവട്ടം നിറച്ച റീജണൽ തിയേറ്ററിൽനിന്ന് ആരാധകർക്കിടയിലൂടെ അദ്ദേഹം മടങ്ങി. എല്ലാവരുടെയും കണ്ണുനിറച്ചുകൊണ്ട് അന്തരീക്ഷത്തിൽ മുഴങ്ങി...
‘കേവലമർത്യ ഭാഷ കേൾക്കാത്ത
ദേവദൂതികയാണു നീ’...
ഇനിയാ വിളിയില്ല -മൃദുലാ വാരിയർ
“അദ്ഭുതംതോന്നും. അദ്ദേഹത്തിനുമുൻപിൽ വെറുമൊരു പുഴുവാണ് ഞാൻ. എന്നിട്ടും ഇങ്ങോട്ടു വിളിക്കും. കുറേനേരം സംസാരിക്കും. സംസാരത്തിൽ മുഴുവൻ സുശീലാമ്മയും റഫി സാബും പാട്ടുമായിരിക്കും. ഇനിയാ വിളിയുണ്ടാവില്ലെന്ന വിഷമത്തിലാണ്” -പി. ജയചന്ദ്രനെക്കുറിച്ച് ഗായിക മൃദുലാ വാരിയർ പറഞ്ഞു.
‘അതൊക്കെ ഗുരുവായൂരപ്പനാ കുട്ടീ’ എന്ന മറുപടിയാവും ശബ്ദത്തെപ്പറ്റി ചോദിച്ചാൽ പറയുക. ഭക്ഷണക്രമത്തെപ്പറ്റി ചോദിച്ചാലും ‘ഏയ് ഒന്നും ചെയ്യാറില്ല.
ഇഷ്ടുള്ളതൊക്കെ കഴിക്കും. തൈര് കൂട്ടി കഴിക്കും. തൈര് കൂട്ടാതെ ഊണ് പറ്റില്ല കുട്ടീ. അത് സുഖാവില്ല...’ എന്നായിരിക്കും മറുപടി. സീനിയറെന്ന ഈഗോ ഒട്ടുമില്ലാത്ത ആളായിരുന്നു. അദ്ദേഹത്തിന്റെ ഇഷ്ടം നേടാൻ കഴിഞ്ഞെന്ന സന്തോഷവും ഇനി അദ്ദേഹമില്ലെന്ന വിഷമവും മൃദുലാ വാരിയരുടെ വാക്കുകളിൽ നിറഞ്ഞു.
ഭാവഗായകന് തൃശ്ശൂരിന്റെ യാത്രാമൊഴിപ്രിയഭാവങ്ങൾ ബാക്കിയാക്കി ജയേട്ടൻ പോയി
മലയാള സിനിമഗാനങ്ങളിൽ പ്രിയഭാവങ്ങൾ ബാക്കിവച്ചാണ് ജയേട്ടൻ യാത്രയായത്. കസ്തൂരിമാനിലേ ‘അഴകേ...’ എന്നു തുടങ്ങുന്ന എന്റെ ഗാനം ജയേട്ടൻ പാടിയതുപോലെ ഏതു ഗായകന് പാടാനാകും? അദ്ദേഹം പാട്ടുപാടുന്നത് അതിലെ സ്വരങ്ങളിലൂടെയായിരുന്നില്ല, ഭാവം അതേ പോലെ ജയേട്ടന്റെ സ്വരത്തിലൂടെ പ്രേക്ഷകന് അനുഭവിക്കാം. അതാണ് ആ പാട്ടുകളുടെ മനോഹാരിത.
ഔസേപ്പച്ചൻപരസ്പരം ഏട്ടാ എന്ന് വിളിച്ചു
പി. ജയചന്ദ്രനുമായി ആഴത്തിലുള്ള സൗഹൃദവും സഹോദരബന്ധവുമാണുണ്ടായിരുന്നത്. പരസ്പരം ‘ഏട്ടാ..’ എന്നാണ് ഞങ്ങൾ വിളിച്ചിരുന്നത്. കോട്ടയ്ക്കൽ ശിവരാമനെയും എന്നെയും ജീവനായിരുന്നു അദ്ദേഹത്തിന്. ഞങ്ങൾക്ക് തിരിച്ചും അതേ സ്നേഹമായിരുന്നു. തൃശ്ശൂരിൽ താമസമാക്കിയതോടെയാണ് പരസ്പരം കൂടിക്കാഴ്ചകൾ കൂടിയത്.
കലാമണ്ഡലം ഗോപിഅവസാനമായി ഒരുനോക്ക് കാണാൻ‘നീ എഴുതണം, എനിക്കിനിയും പാടണം'തൃശ്ശൂർ : ‘വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് ജയേട്ടനെ കാണാൻ പോയത്. കൂടെ ഗാനരചയിതാവ് ബാലു ആർ. നായരുമുണ്ടായിരുന്നു. ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയെന്നറിഞ്ഞ് ഓടിച്ചെന്നതാണ്. കണ്ടയുടനെ എന്നോട് ചോദിച്ചു, പുതിയ വർക്ക് എന്തൊക്കെയാ, നീ എഴുതണം, എനിക്കിനിയും പാടണം- ബി.കെ. ഹരിനാരായണന്റെ വാക്കുകളിൽ ആത്മബന്ധം മുറിഞ്ഞതിന്റെ വേദന.
ഹരി എന്റെ മകനാണെന്നു പറഞ്ഞ ഗായകൻ. ഒരു നിയോഗംപോലെ അവസാനമായി അദ്ദേഹത്തെ പോയി കണ്ടു. പിന്നാലെ അദ്ദേഹം യാത്രയായി. വ്യാഴാഴ്ച രാത്രി പ്രിയഗായകന്റെ വിയോഗവാർത്ത അറിഞ്ഞതുമുതൽ ആശുപത്രി വരാന്തയിലും വെള്ളിയാഴ്ച പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി റീജണൽ തിയേറ്റർ വളപ്പിലും തിരക്കുകളിൽനിന്നൊഴിഞ്ഞ് സങ്കടം ഘനീഭവിച്ച മുഖവുമായി ഹരി നിന്നിരുന്നു.
‘ഓലഞ്ഞാലിക്കുരുവി ഇളം കാറ്റിലാടി വരു നീ’ എന്നു തുടങ്ങുന്ന ബി.കെ. ഹരിനാരായണൻ രചിച്ച് ഗോപി സുന്ദർ സംഗീതം പകർന്ന് ജയചന്ദ്രനും വാണി ജയറാമും ചേർന്നു പാടിയ ഗാനം. ഈ ഗാനത്തിനൊപ്പം വലിയൊരു ഹൃദയബന്ധംകൂടി ഉരുവംകൊണ്ടു. ഗാനരചയിതാവും ഗായകനും തമ്മിലുള്ള ബന്ധത്തേക്കാൾ തീവ്രമായിരുന്നു അത്.
‘‘പല സന്ദർഭങ്ങളിലും ജയേട്ടൻ എന്നോട് വഴക്കിട്ടിട്ടുണ്ട്. ഞാൻ തിരിച്ചും. അതിനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ഞങ്ങളൊരുമിച്ച് ചെണ്ട കൊട്ടിയിട്ടുണ്ട്. പലതവണ മാധ്യമങ്ങൾക്കായി ഞാൻ അദ്ദേഹത്തിന്റെ അഭിമുഖമെടുത്തു...’ ഹരിനാരായണന്റെ കണ്ണുകളിൽ ഓർമയുടെ തിരയിളക്കം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group