'ഐസ് കാൻഡി മാനി'ലൂടെ ഇന്ത്യ-പാക് വിഭജന കാലത്തിന്‍റെ കഥ പറഞ്ഞ ബാപ്‌സി സിദ്ധ്വ അന്തരിച്ചു

'ഐസ് കാൻഡി മാനി'ലൂടെ ഇന്ത്യ-പാക് വിഭജന കാലത്തിന്‍റെ കഥ പറഞ്ഞ ബാപ്‌സി സിദ്ധ്വ അന്തരിച്ചു
'ഐസ് കാൻഡി മാനി'ലൂടെ ഇന്ത്യ-പാക് വിഭജന കാലത്തിന്‍റെ കഥ പറഞ്ഞ ബാപ്‌സി സിദ്ധ്വ അന്തരിച്ചു
Share  
2024 Dec 26, 05:36 PM

ഹൂസ്റ്റണ്‍: ലോക പ്രശസ്ത പാക് സാഹിത്യകാരി ബാപ്‌സി സിദ്ധ്വ അന്തരിച്ചു. ഇന്ത്യാ - പാക് വിഭജന കാലത്തിന്‍റെ പശ്ചാത്തലത്തിൽ എഴുതിയ ‘ഐസ് കാന്‍ഡി മാന്‍’ എന്ന നോവലിലൂടെ ലോക പ്രശസ്തയായ എഴുത്തുകാരിയാണ് 86 -ാം വയസിൽ വിടപറഞ്ഞത്. അമേരിക്കയിലെ ഹൂസ്റ്റണിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഇന്ത്യാ - പാക് വിഭജന കാലത്ത് പോളിയോ ബാധിതയായ ഒരു പാഴ്‌സി പെൺകുട്ടിയുടെ അനുഭവകഥയാണ് ബാപ്സി, 'ഐസ് കാൻഡി മാൻ' നോവലിലൂടെ വിവരിച്ചത്.

'ഐസ് കാൻഡി മാൻ' ലോകമാകെ വലിയ ശ്രദ്ധനേടിയിരുന്നു. ഈ നോവൽ മലയാളമടക്കം ഒട്ടേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. കിനാവും കണ്ണീരും എന്ന പേരിലാണ് മലയാളത്തിൽ 'ഐസ് കാന്‍ഡി മാന്‍' പ്രസിദ്ധീകരിച്ചത്. ദീപാ മേത്ത ഇത് എര്‍ത്ത് പേരില്‍ സിനിമയാക്കുകയും ചെയ്തു.


സ്വന്തം അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഐസ് കാന്‍ഡി മാന്‍ രചിച്ചതെന്നാണ് ബാപ്‌സി പിന്നീട് വെളിപ്പെടുത്തിയത്. ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ 100 നോവലുകളുടെ ബി ബി സിയുടെ പട്ടികയില്‍ പോലും ഐസ് കാന്‍ഡി മാൻ ഇടംപിടിച്ചിട്ടുണ്ട്. 1938 ല്‍ കറാച്ചിയിലായിരുന്നു ബാപ്‌സിയുടെ ജനനം. കുട്ടിക്കാലം മുതലേ എഴുത്തിനോട് കമ്പമുണ്ടായിരുന്ന ബാപ്സിയുടെ ആദ്യ പുസ്തകം ദി ക്രോ ഈറ്റേഴ്‌സ് ആയിരുന്നു. പാഴ്‌സികളുടെ ജീവിതവും ചരിത്രവുമായിരുന്നു ദി ക്രോ ഈറ്റേഴ്‌സിലൂടെ ബാപ്സി പറഞ്ഞുവച്ചത്. ആന്‍ അമേരിക്കന്‍ ബ്രാത്, ദി പാകിസ്ഥാനി ബ്രൈഡ്, വാട്ടര്‍ തുടങ്ങിയവ മറ്റ് പ്രശസ്തമായ കൃതികളാണ്. പ്രധാനമായും പാക്കിസ്ഥാൻ പശ്ചാത്തലമാക്കിയുള്ള നോവലുകളായിരുന്നു ബാപ്സിയുടെ തൂലികയിൽ ജനിച്ചിരുന്നത്. പാക്കിസ്ഥാനിലെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളായും ബാപ്സിയെ കണക്കാക്കാറുണ്ട്. സാഹിത്യ ലോകത്തെ വലിയ നഷ്ടം എന്നാണ് ബാപ്സിയുടെ വിയോഗത്തെ പ്രമുഖർ അനുശോചിച്ചത്.



SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH