കല്ലടിക്കോട് : ഉറ്റകൂട്ടുകാരികളുടെ മൃതദേഹം പൊതുദർശനത്തിനുവെച്ച കരിമ്പനക്കൽ ഹാളും പരിസരവും സങ്കടക്കടലായി. ഇടമുറിയാത്ത പ്രാർഥനകൾക്കു നടുവിൽ അവർ വരിവരിയായിച്ചെന്ന് കുട്ടികളെ ഒരുനോക്കുകണ്ടു. വിങ്ങിപ്പൊട്ടിയ ഉറ്റവരെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും തളർന്നു.
തളർച്ചയനുഭവപ്പെട്ട പലരും കസേരകളിലേക്ക് ചാഞ്ഞപ്പോൾ താങ്ങായും തണലായും നാട് ആ കണ്ണീരുകൾ ഒപ്പിയെടുത്തു. വെള്ളിയാഴ്ച പുലർച്ചെ വീടുകളിലെത്തിച്ച നാലുമൃതദേഹങ്ങളും രാവിലെ എട്ടോടെയാണ് കരിമ്പനക്കൽ ഹാളിലേക്ക് പൊതുദർശനത്തിനായി കൊണ്ടുപോയത്. ഹാളിലും ദേശീയപാതയോരത്തുമായി വൻ ജനാവലി തിങ്ങിനിറഞ്ഞു.
ഗതാഗതം നിയന്ത്രിച്ച് ആളുകളെ റോഡ് മുറിച്ചുകടക്കാനും മറ്റും വൻ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. മന്ത്രിമാർ, എം.എൽ.എ.മാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികളും മതമേലധ്യക്ഷന്മാരും അന്ത്യമോപചാരമർപ്പിച്ചു. നാലു വിദ്യാർഥികളും പഠിച്ച കരിമ്പ ഗവ. എച്ച്.എസ്.എസ്., കരിമ്പ യു.പി. സ്കൂൾ എന്നിവിടങ്ങളിലെ അധ്യാപകരും വിദ്യാർഥികളുമെത്തിയിരുന്നു. പൊതുദർശനം മൂന്നുമണിക്കൂറോളം നീണ്ടുനിന്നു.
പൊട്ടിക്കരഞ്ഞ് സഹപാഠികൾ
കുറച്ചുനാളുകൾകൊണ്ട് അവർ ഉറ്റ ചങ്ങാതിമാരായി, എന്നാൽ ആ ചങ്ങാത്തത്തിന് അധിക ആയുസ്സുണ്ടായില്ല. മൃതദേഹങ്ങൾ പൊതുദർശനത്തിനുവെച്ചപ്പോൾ സഹപാഠികൾ പൊട്ടിക്കരഞ്ഞു. വ്യാഴാഴ്ച പരീക്ഷ കഴിഞ്ഞ് നാലുപേരും നടന്നുപോകുമ്പോൾ പുറകിൽ സഹപാഠി അനശ്വരയും ഉണ്ടായിരുന്നു.ഒരു കൈ അകലത്തിൽ സുഹൃത്തുക്കളെ നഷ്ടപ്പെട്ടതിന്റെ വേദനയോടെ മണിക്കൂറുകളോളം അനശ്വര അവിടെത്തന്നെ ഇരുന്നു. തൊട്ടപ്പുറത്ത് കരഞ്ഞുതളർന്ന ഫിദയെ അധ്യാപികമാർ ഒരുവിധത്തിൽ ആശ്വസിപ്പിക്കുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group