ഉള്ളുലഞ്ഞ്‌

ഉള്ളുലഞ്ഞ്‌
ഉള്ളുലഞ്ഞ്‌
Share  
2024 Nov 27, 08:49 AM
vtk
pappan

തൃശ്ശൂർ: അപകടശേഷം അല്പം മുന്നോട്ടുപോയി നിർത്തിയ ലോറി വീണ്ടും പിന്നോട്ടെടുത്തപ്പോഴാണ് രണ്ടു കുഞ്ഞുങ്ങൾ മരിച്ചതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന സുരേഷ് പറഞ്ഞു. ഇവരുടെ കൂടെ താമസിച്ചിരുന്ന സുരേഷ് അല്പം മാറിയാണ് ഉറങ്ങിയിരുന്നത്. അപകടത്തിൽപ്പെട്ടവരുടെ നിലവിളി കേട്ട് എണീറ്റപ്പോഴാണ് ലോറി വീണ്ടും പിന്നോട്ടെടുക്കുന്നതു കണ്ടത്. ഓടി എത്തിയപ്പോഴേക്കും പിന്നോട്ടെടുത്ത ലോറി രണ്ടു കുഞ്ഞുങ്ങളുടെയും ശരീരത്തിൽ കയറിയിറങ്ങുന്നത് കണ്ടു.


സുരേഷ് കരഞ്ഞ് ഓടിവരുന്നതു കണ്ട് നാട്ടിക ബീച്ച് സ്വദേശി ആഘോഷാണ് പോലീസിലും ആംബുലൻസുകൾക്കും വിവരമറിയിച്ചത്. 108 ആംബുലൻസുകൾ, തളിക്കുളം ആംബുലൻസ്, തളിക്കുളം മെക്സിക്കൻ ആംബുലൻസ് എന്നിവയിലാണ് മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രികളിൽ എത്തിച്ചത്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. വി.കെ. രാജു, വലപ്പാട് എസ്.എച്ച്.ഒ. എം.കെ. രമേഷ് എന്നിവർ സ്ഥലത്തെത്തി.


നാടോടികളല്ല: ഊരും പേരുമുള്ളവർ


നാട്ടികയിൽ ലോറികയറി മരിച്ചവർ തമിഴ്നാട്ടിൽനിന്നെത്തിയ നാടോടികളാണെന്നായിരുന്നു ആദ്യ നിഗമനം. പിന്നീട് ഇവരുടെ ബന്ധുക്കളെത്തിയതോടെയാണ് പാലക്കാട് മീൻകര ഡാം ചെമ്മണംതോട് നഗറിൽ പുറംപോക്കിൽ സ്ഥിരതാമസമാക്കിയവരാണെന്നു മനസ്സിലായത്.


ശൗചാലയമാലിന്യം നീക്കുന്ന പണിയിലേർപ്പെടുന്ന ഇവർ സംഘമായി കേരളമൊട്ടുക്കും പണിക്കുപോകും. രണ്ടോ മൂന്നോ മാസം ഒരിടത്ത് തങ്ങിയാണ് ജോലി ചെയ്യുക. വാടകയ്ക്ക് വീടു കിട്ടില്ല എന്നതിനാൽ പാതയോരങ്ങളിലും മൈതാനങ്ങളിലുമാണ് താമസം. സ്ത്രീകൾ ഭക്ഷണം പാകം ചെയ്യും. പുരുഷൻമാർ പണിക്കുപോകും.


നിശ്ചിതകാലം കഴിഞ്ഞാൽ ഒരു സ്ഥലം വിടും. ഒന്നോ രണ്ടോ മാസം നാട്ടിൽ തങ്ങും. വീണ്ടും പുതിയ സ്ഥലം തേടി സംഘമായി പോകും. അവിടെ തമ്പടിച്ച് പണിയെടുക്കും. ഇതാണ് രീതി.


പോലീസ് മുന്നറിയിപ്പു നൽകി: ഫലമുണ്ടായില്ല


ഉപജീവനത്തിനായി നാട്ടികയിലെത്തി വഴിയോരത്ത് താമസമാക്കിയവരോട് ഇവിടത്തെ അപകടസാധ്യതയെപ്പറ്റി പോലീസ് മുന്നറിയിപ്പു നൽകിയെങ്കിലും മാറിത്താമസിക്കാൻ ആരും തയ്യാറായില്ല. എടമുട്ടത്ത് ഇത്തരം സംഘം റോഡിൽ താമസിച്ചിരുന്നെങ്കിലും പോലീസിന്റെ മുന്നറിയിപ്പു കിട്ടി ഒഴിഞ്ഞിരുന്നു.


നാട്ടികയിൽ റോഡിന്റെ ഓരത്ത് താമസമാക്കിയവർ മലയാളികളാണെന്നറിയാതെ നാട്ടുകാരിൽ ചിലർ പോലീസിൽ പരാതിപ്പെട്ടിരുന്നു.


മാറിക്കിടന്നു, രേവതിയും അച്ചുവും രക്ഷപ്പെട്ടു


: നാട്ടിക അപകടത്തിൽ രക്ഷപ്പെട്ട നാലുപേരിൽ പൂർണ ഗർഭിണിയും ഭർത്താവും. എല്ലാവരും റോഡിൽ കിടന്നപ്പോൾ രേവതിയും ഭർത്താവ് അച്ചുവും അല്പം മാറിക്കിടന്നു. അതിനാൽ ലോറി അവരെ പരിക്കേൽപ്പിച്ചില്ല.


സംഘത്തിലെ സുരേഷ്, അപ്പുക്കുട്ടൻ എന്നിവരും അവിടെ അല്പം മാറിക്കിടന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

marmmachikila-posre-revired
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI