ഇനി ഓർമ്മയുെട അണിയറയിൽ

ഇനി ഓർമ്മയുെട അണിയറയിൽ
ഇനി ഓർമ്മയുെട അണിയറയിൽ
Share  
2024 Nov 26, 10:00 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

തിരുവല്ല : കലാവല്ലഭന്റെ കളിത്തട്ടിലെ കത്തിവേഷക്കാരനായ തിരുവല്ല ബാബു അരങ്ങൊഴിഞ്ഞു. 43 വർഷക്കാലമായി തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ കളിയരങ്ങിൽ വിവിധ വേഷങ്ങളാടി ആസ്വാദകരുടെ മനം കവർന്ന കത്തിവേഷക്കാരനാണ് ഓർമ്മയായത്.


12-ാം വയസ്സിൽ ശ്രീവല്ലഭന് മുമ്പിൽ കഥകളിയിൽ അരങ്ങേറ്റം നടത്തിയാണ് കലാരംഗത്തേക്ക് കാൽവെയ്പ് നടത്തിയത്. ദുശ്ശാസനവേഷത്തിൽ പ്രഗല്‌ഭനായി മൂന്ന് പതിറ്റാണ്ടിലേറെ അരങ്ങ് വാണു. ചെറുപ്പംമുതൽ തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ ആട്ടപ്പുരയാണ് ബാബുവിന്റെ തട്ടകം. ചുവന്ന താടി, കരിവേഷങ്ങളിലും മികവ് പുലർത്തിയ പ്രിയ കലാകാരൻ ചുട്ടി കുത്തുന്നതിലും കോപ്പ് ഒരുക്കുന്നതിലും കഴിവ് തെളിയിച്ച അതുല്യപ്രതിഭ ആയിരുന്നു. കഥകളി കിരീട നിർമാണത്തിലും അസാമാന്യമായ കൈയടക്കമുണ്ടായിരുന്നു.


ഏറെ നാളായി ആരോഗ്യ പ്രശ്നങ്ങൾമൂലം അരങ്ങിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. കാഴ്ചയ്ക്കും തകരാർ സംഭവിച്ചെങ്കിലും ചിങ്ങം ഒന്നിന് പുലർച്ചെ നടന്ന ശ്രീരാമപട്ടാഭിഷേകം കഥകളി ആസ്വദിക്കാൻ മകൻ അലോക് പ്രേമിനോടൊപ്പം കളിയരങ്ങിന് സമീപത്തെത്തി. പാട്ടുകൾ കേട്ട് മനക്കണ്ണിലൂടെ രംഗങ്ങൾ ആസ്വദിച്ച് മടങ്ങുന്ന തിരുവല്ല ബാബു എന്ന കലാകാരനെ കണ്ട ഓർമ്മയാണ് കഥകളി പ്രേമികളുടെ മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നത്.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25