എം.ടി. പത്മ; മത്സ്യമേഖലയുടെ വികസനക്കുതിപ്പിന് തുടക്കമിട്ട മന്ത്രി

എം.ടി. പത്മ; മത്സ്യമേഖലയുടെ വികസനക്കുതിപ്പിന് തുടക്കമിട്ട മന്ത്രി
എം.ടി. പത്മ; മത്സ്യമേഖലയുടെ വികസനക്കുതിപ്പിന് തുടക്കമിട്ട മന്ത്രി
Share  
2024 Nov 13, 10:20 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

കൊയിലാണ്ടി: കടലോരമണ്ഡലമായ കൊയിലാണ്ടി ഉൾപ്പെടെയുള്ള തീരമേഖലയുടെ സമഗ്രവികസനത്തിന് പ്രത്യേകശ്രദ്ധ പതിപ്പിച്ച മന്ത്രിയായിരുന്നു അന്തരിച്ച എം.ടി. പത്മ.


തീരദേശനിവാസികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായിരുന്നു അവർ ഊന്നൽനൽകിയത്. 1987-1991 കാലഘട്ടത്തിൽ എം.എൽ.എ.യായും തുടർന്ന് 1991 മുതൽ 1996 വരെ മന്ത്രിയായും കൊയിലാണ്ടി മണ്ഡലത്തെ പ്രതിനിധാനംചെയ്ത അഡ്വ. എം.ടി. പത്മ തന്റെ മുൻഗാമിയായ മണിമംഗലത്ത് കുട്ട്യാലി തുടക്കമിട്ട പലപദ്ധതികളും പൂർത്തീകരിച്ചതിനുപുറമേ ഒരുപാട് പുതിയ വികസനപദ്ധതികളും നടപ്പാക്കി. ഗ്രാമവികസന-ഫിഷറീസ്-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി എന്നനിലയിൽ ദിശാബോധത്തോടെയുള്ള പ്രവർത്തനങ്ങളായിരുന്നു അവർ ആവിഷ്കരിച്ച് നടപ്പാക്കിയത്. ഏറ്റവും പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന തീരദേശവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ എം.ടി. പത്മയ്ക്ക് മുഖ്യമന്ത്രി കെ. കരുണാകരൻ അറിഞ്ഞുകൊടുത്ത വകുപ്പാണ് ഫിഷറീസെന്ന് പലരും പറയുമായിരുന്നു. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് താമസിച്ചുപഠിക്കാൻ കൊയിലാണ്ടിയിൽ ഫിഷറീസ് ടെക്‌നിക്കൽ സ്കൂൾ സ്ഥാപിച്ചത് പത്മ മന്ത്രിയായ കാലത്താണ്.


മത്സ്യത്തൊഴിലാളികൾക്ക് വഞ്ചികൾ അടുപ്പിക്കാൻവേണ്ടി കൊയിലാണ്ടിയിൽ ഫിഷ് ലാൻഡിങ്‌ സെന്റർ യാഥാർഥ്യമാക്കിയതും പത്മയായിരുന്നു. കൊയിലാണ്ടി ഹാർബറിനുവേണ്ടിയുള്ള ചർച്ചകൾ സജീവമായതും ഇക്കാലത്താണ്. മത്സ്യത്തൊഴിലാളികളിൽനിന്ന് നിക്ഷേപം സ്വീകരിച്ച് അവരുടെ വറുതിക്കാലത്ത് സർക്കാർവിഹിതംകൂടി ചേർത്ത് തിരിച്ചുനൽകുന്ന മത്സ്യത്തൊഴിലാളി സമാശ്വാസപദ്ധതി ഈ മേഖലയിൽ ജോലിനോക്കുന്നവർക്ക് ഏറെ അനുഗ്രഹമായി മാറി. തിക്കോടി ആവിക്കൽ പാലം യാഥാർഥ്യമായത്, കാലടി സംസ്കൃത സർവകലാശാലയുടെ പ്രാദേശികകേന്ദ്രം നടുവത്തൂരിൽ സ്ഥാപിച്ചത്, നടുവത്തൂരിലെ ഒറോക്കുന്ന് മലയിൽ പോലീസ് റൂറൽ എ.ആർ. ക്യാമ്പിന് സ്ഥലം അനുവദിച്ച് പ്രവർത്തനമാരംഭിച്ചത്, നെല്യാടിക്കടവ് പാലത്തിന് ഭരണാനുമതി ലഭിച്ചത് തുടങ്ങി ഒട്ടേറെ വികസനപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ അവർ മന്ത്രിയായിരുന്ന കാലയളവിൽ സാധിച്ചതായി അസി. പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.


രാജീവ് ദശലക്ഷം ഭവനപദ്ധതിപ്രകാരം നടുവത്തൂരിലെ ഒറോക്കുന്നിലുൾപ്പെടെ ഒട്ടേറെ ഭവനരഹിതർക്ക് സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കാനും എം.ടി. പത്മയ്ക്ക് സാധിച്ചു. അവർ മന്ത്രിയായിരുന്ന കാലത്താണ് കൊയിലാണ്ടി പഞ്ചായത്ത് നഗരസഭയായി മാറിയത്. കീഴരിയൂർ, തുറയൂർ, മൂടാടി, തിക്കോടി, പയ്യോളി, കൊയിലാണ്ടി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ് എന്നീ തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെട്ടിരുന്ന കൊയിലാണ്ടി നിയോജകമണ്ഡലത്തിൽ വികസനക്കുതിപ്പിന് നേതൃത്വംനൽകാൻ എം.ടി. പത്മയ്ക്ക് സാധിച്ചു. ഗ്രാമവികസനമന്ത്രിയെന്നനിലയിൽ വിവിധ പഞ്ചായത്തുകളെ സ്വയംപര്യാപ്ത ഗ്രാമങ്ങളാക്കി മാറ്റാനും അവർ ശ്രമിച്ചു. ഇതിനായി പഞ്ചായത്തുകളെ ദത്തെടുത്തു.


കൂരകളിൽ അന്തിയുറങ്ങുന്ന തീരദേശവാസികൾക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാനും അവർ ഏറെ ശ്രമിച്ചു. കടലോരമേഖലയിലെ കുടിവെള്ളപ്രശ്നത്തിന് പരിഹാരംകണ്ടു. കടലേറ്റം തടയാൻ കടൽഭിത്തി വലിയതോതിൽ നിർമിച്ചതും പത്മ മന്ത്രിയായപ്പോഴാണ്. ഇതിനായി കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ ഉപയോഗപ്പെടുത്തി.


2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ട് വനിതാനേതാക്കൾ തമ്മിലായിരുന്നു വടകര ലോക്‌സഭാ മണ്ഡലത്തിലെ പോരാട്ടം-കോൺഗ്രസിലെ എം.ടി. പത്മയും സി.പി.എമ്മിലെ അഡ്വ. പി. സതീദേവിയും. എന്നാൽ, 1,30,583 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സതീദേവി ജയിച്ചു.


മന്ത്രിയെന്നനിലയിലുള്ള പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി കെ. കരുണാകരന്റെ എല്ലാവിധ പിന്തുണയും എം.ടി. പത്മയ്ക്ക് ലഭിച്ചിരുന്നതായി ഡി.സി.സി. ജനറൽ സെക്രട്ടറി വി.പി. ഭാസ്കരൻ പറഞ്ഞു.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25