സക്കീർ ഹുസൈന്റെ വേർപാട്‌ അഞ്ചലിനെ ദുഃഖത്തിലാഴ്‌ത്തി

സക്കീർ ഹുസൈന്റെ വേർപാട്‌ അഞ്ചലിനെ ദുഃഖത്തിലാഴ്‌ത്തി
സക്കീർ ഹുസൈന്റെ വേർപാട്‌ അഞ്ചലിനെ ദുഃഖത്തിലാഴ്‌ത്തി
Share  
2024 Nov 07, 09:37 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

അഞ്ചൽ :കോൺഗ്രസ് നേതാവും അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത്‌ അംഗവും ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എ.സക്കീർ ഹുസൈന്റെ വേർപാട്‌ നാടിനെ ദുഃഖത്തിലാഴ്‌ത്തി. നവംബർ ഒന്നിനു രാത്രിയുണ്ടായ പക്ഷാഘാതത്തെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം.


അഞ്ചലിന്റെ സമസ്ത മേഖലകളിലും പ്രവർത്തിച്ച അദ്ദേഹം 15 വർഷം ഗ്രാമപ്പഞ്ചായത്ത്‌ അംഗവും നാലുവർഷമായി അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത്‌ അംഗവുമായിരുന്നു. അഞ്ചലിൽ ഐ.എൻ.ടി.യു.സി.യുടെയും കോൺഗ്രസിന്റെയും വളർച്ചയിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.


ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറി, കോൺഗ്രസ് ജില്ലാ സെക്രട്ടറി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌, ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ സെക്രട്ടറി, അഞ്ചൽ മണ്ഡലം പ്രസിഡൻറ്‌, ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി, അഞ്ചൽ ജമാഅത്ത് പ്രസിഡന്റ് എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. വിദ്യാർഥിരാഷ്ട്രീയത്തിലൂടെ വളർന്നുവന്ന അദേഹം അഞ്ചലിലെ കോൺഗ്രസിന്റെ പ്രധാന മുഖമായിരുന്നു.


പരേതനോടുള്ള ആദരസൂചകമായി അഞ്ചലിൽ ഹർത്താൽ ആചരിച്ചു. ചടയമംഗലത്തുനിന്ന്‌ വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം വിവിധ സ്ഥലങ്ങളിൽ പൊതുദർശനത്തിനു വെച്ചു. ആയൂർ, കൈപ്പള്ളി, പനച്ചവിള, ഇടമുളയ്ക്കൽ, അഞ്ചൽ മാർക്കറ്റ് ജങ്ഷൻ, ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ബി.വി.യു.പി.എസ്.ഗ്രൗണ്ട് എന്നിവിടങ്ങളിലായിരുന്നു പൊതുദർശനം. പി.എസ്.സുപാൽ എം.എൽ.എ., മുൻ മന്ത്രി കെ.രാജു, ഡി.സി.സി.പ്രസിഡൻറ് പി.രാജേന്ദ്രപ്രസാദ് തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.

samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25