കലോത്സവത്തിന് സനയെത്തിയില്ല …

കലോത്സവത്തിന് സനയെത്തിയില്ല …
കലോത്സവത്തിന് സനയെത്തിയില്ല …
Share  
2024 Nov 06, 08:36 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

കൊഴിഞ്ഞാമ്പാറ : ചൊവ്വാഴ്ച ആരംഭിച്ച ചിറ്റൂർ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിലും സന അസ്‌ബിയ പങ്കെടുക്കേണ്ടതായിരുന്നു. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയാണ് തിങ്കളാഴ്ചരാത്രി സന ഉറങ്ങാൻകിടന്നത്. എന്നാൽ, ‌കനാൽ പുറമ്പോക്കിലെ ഒറ്റമുറി ഷെഡ്‌ഡിലേക്ക് രാത്രിയിൽ ഇഴഞ്ഞെത്തിയ പാമ്പ് ആ കുഞ്ഞുജീവൻ കവർന്നു.


സന അസ്ബിയ വീട്ടുകാർക്കെന്നപ്പോലെ കൂട്ടുകാർക്കും പ്രിയപ്പെട്ടവളായിരുന്നു. കുന്നങ്കാട്ടുപതി ഗവ. എൽ.പി. സ്കൂളിലെ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും സന അസ്‌ബിയ വിജയിച്ചിരുന്നു. എന്നാൽ, ഉപജില്ലാ കലോത്സവത്തിൽ മൂന്ന് വ്യക്തിഗത ഇനങ്ങളിലേ പങ്കെടുക്കാനാവൂ എന്നുള്ളതിനാൽ കവിതാരചന, കഥയെഴുത്ത് എന്നിവയിലും ഗ്രൂപ്പ് മത്സരങ്ങളിൽ ദേശഭക്തിഗാനത്തിലുമാണ് മത്സരിക്കാനിരുന്നത്. തിങ്കളാഴ്ചരാത്രി ക്ലാസ് ടീച്ചറായ സിന്ധു ഫോണിൽ വിളിച്ചപ്പോൾ എല്ലാം പഠിച്ചിട്ടുണ്ടെന്നും നാളെരാവിലെതന്നെ മത്സരംനടക്കുന്ന സ്കൂളിലെത്താമെന്നും പറഞ്ഞാണ് സന ഉറങ്ങാൻകിടന്നതെന്ന് ടീച്ചർമാർ പറയുന്നു.


സനയെ പാമ്പുകടിച്ചെന്ന വിവരമറിഞ്ഞ് സ്കൂളിലെ അധ്യാപകർ ഉൾപ്പെടെ ആശുപത്രിയിലെത്തി. അപ്പോഴേക്കും സന വിടപറഞ്ഞിരുന്നു. സന ഇല്ലാത്തതിനാൽ, ചൊവ്വാഴ്ചനടന്ന മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തില്ല.


എരുത്തേമ്പതി പഞ്ചായത്തിലെ വണ്ണാമട, കുമരന്നൂരിൽ ഇവർക്ക്‌ സ്ഥലമുണ്ട്. എന്നാൽ, ചായക്കടനടത്തിപ്പിന്‌ അനുയോജ്യമായ സ്ഥലമായതിനാൽ 40 വർഷത്തോളമായി ഇവർ മൂലക്കടയിലെ പുറമ്പോക്ക് ഭൂമിയിലാണ് താമസം. സമീപത്തുണ്ടായിരുന്ന ഓലപ്പുര ചിതലരിച്ചു തുടങ്ങിയതോടെ ജുബീറലിയും ഭാര്യയും വാടകവീട്ടിലേക്കു മാറിയിരുന്നു. എന്നാൽ, ചായക്കടയിൽ അന്തിയുറങ്ങുന്ന റഹ്മത്തിനും ഭർത്താവിനും കൂട്ടായി സന ഇവിടെയാണ് കിടക്കാറുള്ളത്.


കൊഴിഞ്ഞാമ്പാറ പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി, സംസ്കരിച്ചു.


ജില്ലാ ആശുപത്രിയിൽ ചികിത്സയിൽകഴിയുന്ന റഹ്മത്ത് അപകടനില തരണംചെയ്തിട്ടുണ്ട്. വെള്ളിക്കെട്ടൻ പാമ്പാണ് ഇരുവരേയും കടിച്ചത്.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25