
വിവാഹ പാർട്ടി സഞ്ചരിച്ച ബസ് ബൈക്കിൽ ഇടിച്ച് കക്കട്ടിൽ ടൗണിൽ വച്ച് യുവാവിന് ദാരുണാന്ത്യം.
നരിപ്പറ്റ ഇല്ലത്ത് മീത്തൽ രാജേഷ് (45 ) ആണ് മരിച്ചത്. വൈകുന്നേരം നാദാപുരം ഭാഗത്തുനിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ഇതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്ക് ഇടിച്ചു വീഴ്ത്തിയത്. റോഡിലേക്ക് വീണ ബൈക്ക് യാത്രികന്റെ തലയിലൂടെ പിൻവശത്തെ ടയറുകൾ കയറിയിറങ്ങിയതിനാൽ മുഖം തിരിച്ചറിയാൻ പറ്റാത്ത നിലയിലായിരുന്ന രാജേഷിനെ നാട്ടുകാരും പോലീസും ചേർന്ന് കുറ്റ്യാടി ആശുപത്രി എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അച്ഛൻ പരേതനായ കക്കാട്ട് മീത്തൽ കണ്ണൻ. അമ്മ രാധ. ഭാര്യ ലിനിഷ. മക്കൾ:അലയ് കാർത്തിക്, അഹൽ കാർത്തിക്. സഹോദരങ്ങൾ:പുഷ്‌പ, രാഗ ലത.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group