
പന്തക്കപ്പാറ സൗഹൃദയിൽ സ : കെ പി സദു മാസ്റ്റർ (64) അന്തരിച്ചു. കണ്ണൂർ പൂഴാതി യു.പി. സ്ക്കൂൾ റിട്ടയേർഡ് അദ്ധ്യാപകനായിരുന്നു. രജിതയാണ് ഭാര്യ. അച്ഛൻ പരേതനായ നാണു. അമ്മ പരേതയായ രോഹിണി. സഹോദരങ്ങൾ കെ.പി. വത്സൻ മാസ്റ്റർ, സജിത, പ്രമോദ്, പ്രമീള, പരേതയായ ശൈലജ. CPIM പിണറായി ഏരിയാ കമ്മിറ്റി അംഗമാണ്. കർഷക സംഘം പിണറായി ഏരിയാ സിക്രട്ടറി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം, പിണറായി ഫാർമേർസ് ബേങ്ക് പ്രസിഡണ്ട്, തലശ്ശേരി റൂറൽ ബേങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. പിണറായി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. DYFI മുൻ തലശ്ശേരി ബ്ലോക്ക് പ്രസിഡണ്ടായും കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
സംസ്ക്കാരം വൈകുന്നേരം 5 മണിക്ക് പന്തക്കപ്പാറ പ്രശാന്തിയിൽ. 2 മണി മുതൽ 5 മണിവരെ പരേതന്നോടുള്ള ആദരസൂചകമായി ഏരുവട്ടി വെസ്റ്റ് ലോക്കൽ പരിധിയിൽ ഹർത്താൽ ആചരിക്കുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group