മൈസൂരു: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം. മൈസൂരു-ബെംഗളൂരു എക്‌സ്പ്രസ് ഹൈവേയിൽ മാണ്ഡ്യയിലാണ് അപകടമുണ്ടായത്. മൂവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കോഴിക്കോട് അരക്കിണർ എടക്കണ്ടി പറമ്പ് മാത്തോട്ടം പുത്തൻപുരയിൽ കെ. ബാസിൽ മുഹമ്മദ് അലി, കോഴിക്കോട് നല്ലളം അരീക്കാട് ഉറവൻകുളം നിയാസ് നിവാസിൽ പി.പി. ലിഫൈൻ മുഹമ്മദ് നിയാസ് എന്നിവരാണ് മരിച്ചവരിൽ രണ്ടുപേർ. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും തുടർനടപടികളും കെഎംസിസി മാണ്ഡ്യ ഘടകത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















