എടവണ്ണ: ചാലിയാറിൽ എടവണ്ണ സീതിഹാജി പാലത്തിനുസമീപം സ്വർണം അരിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. വഴിക്കടവ് കുന്നുമ്മൽ പൊട്ടി വരിയത്തൊടിക വീട്ടിൽ വി.എം. അജ്മൽ (26) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 5.30-ഓടെയായിരുന്നു സംഭവം.
രണ്ടുമാസമായി എടവണ്ണയിൽ ജെ.സി.ബി. ഓപ്പറേറ്ററായി ജോലിചെയ്യുന്ന അജ്മൽ എടവണ്ണ റേഷൻകടയുടെ മുകൾഭാഗത്താണ് താമസിച്ചിരുന്നത്.
സീതിഹാജി പാലത്തിനുസമീപത്തെ കടവിൽ സുഹൃത്തിനൊപ്പം സ്വർണം അരിക്കാനിറങ്ങിയതായിരുന്നു. പുഴയ്ക്കുകുറുകേ നീന്തുമ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായി.നിലമ്പൂർ, തിരുവാലി, മുക്കം അഗ്‌നിരക്ഷാ യൂണിറ്റുകളും മലപ്പുറത്തുനിന്നുള്ള സ്‌കൂബ സംഘവും സന്നദ്ധപ്രവർത്തകരും ചേർന്നുനടത്തിയ തിരച്ചിലിൽ ഉച്ചയ്ക്ക് ഒന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്. എടവണ്ണ പോലീസ്, വില്ലേജ് ഓഫീസർ, ഏറനാട് ഡെപ്യൂട്ടി തഹസിൽദാർ, എടവണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തിരച്ചിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി.
നബീലി (ബായി)ന്റെയും ജമീലയുടെയും മകനാണ്. ഭാര്യ: ഫർഹാന. മകൾ: ദുആ മെഹറിൻ. സഹോദരിമാർ: അജ്‌ന, സജ്ന.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















