റാസൽഖൈമ: ഇന്നലെ റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരാൾ മലയാളിയെന്ന് തിരിച്ചറിഞ്ഞു. തലശേരി സ്വദേശിനി സങ്കീർത്തന സുരേഷാണ് മരിച്ചത്. അബുദാബിയിൽ ജോലി ചെയ്യുകയായിരുന്ന സങ്കീർത്തനയ്‌ക്ക് ദുബായിൽ മറ്റൊരു ജോലി ലഭിച്ചിരുന്നു. അതിനായി ഒമാനിൽ പോയി വിസ പുതുക്കി മടങ്ങുമ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്. ഇന്ന് ദുബായിലെ പുതിയ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സങ്കീർത്തനയുടെ സഹോദരനും യുഎഇയിലാണ് ജോലി ചെയ്യുന്നത്.അപകടത്തിൽ മരിച്ച മറ്റ് 12 പേരെയും തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. മരിച്ചവരിൽ ഒന്നിൽ കൂടുതൽ മലയാളികളുണ്ടെന്നാണ് വിവരം. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മലയാളിയുടെ ഉടമസ്ഥതയിലുള്ള ബസാണ് അപകടത്തിൽപ്പെട്ടത്.
റാസൽഖൈമയിൽ ഇന്നലെ പുലർച്ചെ തെക്കൻ മേഖലയിലെ അൽ വതൻ റോഡിലുണ്ടായ അപകടത്തിൽപെട്ട് മരണപ്പെട്ട 13 പേരിൽ 11ഉം ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.പരിക്കേറ്റ 14 പേർ റാസൽഖൈമയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ഒമാനിൽ സന്ദർശക വിസ പുതുക്കാൻ എത്തിയവരാണ് ബസിലുണ്ടായിരുന്നത്. 11 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ടുപേർ ആശുപത്രിയിൽവച്ചും മരിച്ചു. ബസിൽ 41 പേരായിരുന്നു യാത്ര ചെയ്‌തിരുന്നത്. തകരാറിനെ തുടർന്ന് വഴിയരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ബസ് വന്നിടിക്കുകയായിരുന്നുവെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















