കോഴിക്കോട്: കക്കോടിയിൽ നിർമാണത്തിലിരുന്ന വീട് തകർന്നു ഒരാൾ മരിച്ചു. കാരന്തൂർ സ്വദേശി രജനിത്താണ് (32) മരിച്ചത്. ഒരു തൊഴിലാളിക്ക് പരുക്കേറ്റു. വീടിന്റെ സൺഷെയ്ഡ് ആണ് തകർന്ന് വീണത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ രജനിത്ത് മരിച്ചിരുന്നു. തൊഴിലാളികൾ നിർമാണ പ്രവർത്തികളിൽ ഏർപ്പെട്ടു കൊണ്ടിരിക്കെയായിരുന്നു അപകടം നടന്നത്. പരുക്കേറ്റ അതിഥി തൊഴിലാളിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രജനിത്തിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































