തിരുവനന്തപുരം: എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയും വയോജന കമ്മീഷൻ അംഗവുമായ ഇ എം രാധ അന്തരിച്ചു. മുൻ മുഖ്യമന്ത്രി ഇ എം എസിൻ്റെ മകളാണ്. എഴുപത് വയസായിരുന്നു. അർബുദരോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2017 മുതൽ അഞ്ച് വർഷം വനിതാ കമ്മീഷൻ അംഗമായിരുന്നു. 2025 മുതൽ വയോജനകമ്മീഷൻ അംഗമാണ്. ദേശാഭിമാനി മുൻ അഡ്മിനിസ്ട്രേഷൻ മാനേജരായിരുന്നു. ഇ എം എസ് മകളുടെ ഓർമകൾ എന്ന പുസ്തകത്തിൻ്റെ രചയിതാവാണ്. ഇ എം എസിനെക്കുറിച്ചുള്ള ഓർമ്മകളും അനുഭവങ്ങളും പങ്ക് വയ്ക്കുന്ന പുസ്തകത്തിൽ കേരളരാഷ്ട്രീയത്തിലെ നിർണ്ണായസ്വാധീനം പുലർത്തിയ വ്യക്തിയെ മകളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































