മലേഷ്യയിലെ റവാങ്ങിൽ ഉണ്ടായ ഉരുൾപൊട്ടലിനെയും മിന്നൽ പ്രളയത്തെയും തുടർന്ന് തടാകത്തിൽ വീണ് രണ്ട് മലയാളികൾ മരിച്ചു. എറണാകുളം മണീട് ചീരക്കാട്ടുപാറ കുഞ്ഞൻമലയിൽ കെ.ബി. അനീഷ് (35), കോഴിക്കോട് കൽപ്പത്തൂർ ചുണ്ടക്കാട്ടിൽ ലിനിൽ (44) എന്നിവരാണ് ദുരന്തത്തിൽ മരണപ്പെട്ടത്.
തിങ്കളാഴ്ച വൈകിട്ടോടെ ദീപാവലി അവധി ആഘോഷിക്കാനായി റവാങ്ങിലെ തടാക സന്ദർശനത്തിനെത്തിയപ്പോഴായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. മരണപ്പെട്ട അനീഷ് കഴിഞ്ഞ ഏഴ് വർഷമായി മലേഷ്യയിൽ മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്തു വരികയായിരുന്നു. ലിനിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്.
അപകടത്തിൽപ്പെട്ട 19 പേരെ സംഭവസ്ഥലത്തുനിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തിയെങ്കിലും എട്ടുപേരെ കാണാതായിരുന്നു. തുടർന്ന് നടത്തിയ വിപുലമായ തിരച്ചിലിൽ അനീഷും ലിനിലും ഉൾപ്പെടെ അഞ്ചുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തുകയായിരുന്നു. നിലവിൽ മൃതദേഹങ്ങൾ റവാങ്ങിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാണാതായ മറ്റുള്ളവർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































