ബാലുശ്ശേരി: തലയാട് പടിക്കൽ വയലിൽ ഉണ്ടായ ബൈക്കപകടത്തിൽ ഉറ്റസുഹ്യത്തുക്കളായ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. പേരാമ്പ്ര മുതുകാട് സ്വദേശി ശ്രീരാഗ് (22), ഉണ്ണികുളം എകരൂൽ സ്വദേശി അജയ് (17) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലുണ്ടായിരുന്ന മൂന്നാമൻ ആനന്ദ് (19) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. എകരൂരിലെ 'അമ്പിളി ലൈറ്റ്സ് ആൻഡ് സൗണ്ട്സ്' ജീവനക്കാരാണ് അപകടത്തിൽപ്പെട്ട മൂവരും.
ഞായറാഴ്ച രാത്രി ഒൻപതുമണിയോടെ കൂരാച്ചുണ്ടിലെ സുഹൃത്തിന്റെ ബന്ധുവീട്ടിൽ സന്ദർശനം നടത്തി മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. തലയാട് പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറച്ച് മടങ്ങവേ പടിക്കൽവയലിൽ വെച്ച് ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ശ്രീരാഗാണ് ബൈക്ക് ഓടിച്ചിരുന്നത്. അപകടത്തിൽ ബാലുശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ വീടുകളിലെത്തിച്ചപ്പോൾ നാടൊട്ടാകെ കണ്ണീരണിഞ്ഞു. വാടകവീട്ടിൽ കഴിയുന്ന അമ്മ റീനയുടെയും കുടുംബത്തിന്റെയും വലിയൊരു ആശ്രയമായിരുന്നു മരിച്ച ശ്രീരാഗ്. കൂലിത്തൊഴിലാളിയായ അച്ഛൻ ഷിജുവിന് വലിയൊരു കൈത്താങ്ങായിരുന്നു മരിച്ച അജയ്. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും നാടൊട്ടാകെയും അന്ത്യോപചാരമർപ്പിക്കാൻ എത്തിയതിനെത്തുടർന്ന് തിങ്കളാഴ്ച വൈകീട്ട് ഇരുവർക്കും വീട്ടുവളപ്പിൽ സംസ്‌കാരച്ചടങ്ങുകൾ നടന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































