കോഴിക്കോട്: കോവൂർ - വെള്ളിമാടുകുന്ന് റോഡിലുണ്ടായ ദാരുണമായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കണ്ണൂർ സൗത്ത് കല്യാശ്ശേരി സ്വദേശി സംജാദ് (21) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ ഇരിങ്ങടൻ പള്ളിക്കും വെള്ളിമാടുകുന്നിനും ഇടയിലുള്ള ജനകീയ റോഡ് ജംഗ്ഷനിലായിരുന്നു സംഭവം.
ഒരു ബൈക്ക് റോഡരികിലേക്ക് തിരിക്കുന്നതിനിടെ എതിർദിശയിൽനിന്ന് അമിതവേഗതയിലെത്തിയ മറ്റൊരു ബൈക്ക് അതിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. സംജാദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിൽപ്പെട്ട ഇന്റർസെപ്റ്റർ ബൈക്കിലുണ്ടായിരുന്ന അമൻദാസ്, റിഹാൻ എന്നിവർ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിലൊരാളുടെ നില ഗുരുതരമായി തുടരുന്നു. സംഭവത്തിൽ ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































