പയ്യോളി: സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ ചുഴിയിലും അടിയൊഴുക്കിലും പെട്ട് യുവാവ് മരിച്ചു. പയ്യോളി ക്രിസ്ത്യൻ പള്ളിക്ക് സമീപം എള്ളുവളപ്പിൽ പരേതനായ ജയന്റെയും അനിതയുടെയും മകൻ അനൽ (19) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. രണ്ട് സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ അനൽ ചുഴിയിൽപെട്ട് കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് പ്രദേശത്തെ നീന്തലറിയാവുന്ന യുവാക്കളെത്തിയാണ് നീന്തിച്ചെന്ന് അനലിനെ കരയിലെത്തിച്ചത്. എന്നാൽ, ഇതിനകം മരണം സംഭവിച്ചിരുന്നു.
തുടർന്ന് പയ്യോളിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ച മൃതദേഹം പോലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരൻ: അമൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































