കോഴിക്കോട്: തിരുവമ്പാടിയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. പുതുപ്പാടി സ്വദേശി സുബൈർ ആണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ നാല് മണിയോടെയായിരുന്നു ഈ അപകടം സംഭവിച്ചത്.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ആംബുലൻസ് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ അപകടത്തിൽ ആംബുലൻസ് ഡ്രൈവർ, നഴ്സ്, ആംബുലൻസിലുണ്ടായിരുന്ന രോഗി എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. കൂട്ടിയിടിയിൽ ബൈക്ക് പൂർണ്ണമായും തകർന്ന നിലയിലാണ്. തിരുവമ്പാടിയിലെ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആനക്കാംപൊയിൽ സ്വദേശിയെ കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് ഈ ദുരന്തം സംഭവിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



























































