ആലപ്പുഴ: കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവും പരിചരണമില്ലായ്മയും കാരണം മരിച്ച രണ്ടു വയസ്സുകാരൻ രാഹുൽ നേരിട്ടത് വലിയ ക്രൂരതയെന്ന് വ്യക്തമാക്കുന്ന നാട്ടുകാരുടെ വെളിപ്പെടുത്തൽ. മൂന്നു മാസം മാത്രം പ്രായമുള്ളപ്പോൾ കുഞ്ഞിന് കട്ടൻചായയിൽ ബിസ്ക്കറ്റ് കലക്കി നൽകിയ സംഭവമുണ്ടായെന്നും അന്ന് അയൽക്കാർ ഇടപെട്ട് പോലീസിൽ വിവരമറിയിക്കുകയായിരുന്നുവെന്നും പ്രദേശവാസികൾ വെളിപ്പെടുത്തി. മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ കാര്യം ശ്രദ്ധിക്കാറില്ലെന്നും മുതിർന്ന കുട്ടികളെയാണ് പരിചരണം ഏൽപ്പിച്ചിരുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
കുട്ടികളുടെ ജനനവുമായോ ആരോഗ്യവുമായോ ബന്ധപ്പെട്ട യാതൊരു രേഖകളും മാതാപിതാക്കളുടെ കൈവശമില്ലെന്ന് അയൽവാസികൾ പറയുന്നു. മൂന്നു നാലു മാസം പ്രായമുള്ളപ്പോൾ അടുത്തുള്ളൊരു വാടകവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. രാത്രികാലങ്ങളിൽ തേയില വെള്ളത്തിൽ ബിസ്ക്കറ്റ് കലക്കിയാണ് കുഞ്ഞിന് നൽകിയിരുന്നത്. അന്നത്തെ അവസ്ഥ കണ്ട് അയൽവാസിയായ സ്ത്രീയാണ് കുഞ്ഞിനെ കുളിപ്പിക്കുകയും പരിചരിക്കുകയും ചെയ്തത്. പിഞ്ചുകുഞ്ഞിനെ വീട്ടിലാക്കി മാതാപിതാക്കൾ രാത്രി വൈകുംവരെ പുറത്തുപോകുന്നത് പതിവായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
കുട്ടികൾക്ക് കൃത്യമായി വാക്സിൻ നൽകിയിട്ടില്ലെന്നും എത്ര വയസ്സായെന്നുപോലും മാതാപിതാക്കൾക്ക് കൃത്യമായി അറിയില്ലെന്നും പ്രദേശവാസികൾ പറയുന്നു. ഒമ്പത് വയസ്സുള്ള മൂത്ത കുട്ടിയെക്കൊണ്ടാണ് വീട്ടിലെ കിണറ്റിൽനിന്ന് വെള്ളം കോറിയിരുന്നത്.
ഇന്നലെ രാവിലെ 6.30-ഓടെയാണ് കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് അച്ഛൻ രാജേഷിന്റെ ഓട്ടോറിക്ഷയിൽ രാഹുലിനെയും മറ്റു നാലു മക്കളെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അമ്മയെ പ്രസവത്തിനായി ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതിനാൽ സംഭവസമയത്ത് വീട്ടിൽ കുട്ടികളും പിതാവും മാത്രമാണ് ഉണ്ടായിരുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































