കോഴിക്കോട്: കുറ്റ്യാടി മരുതോങ്കര മുണ്ടക്കുറ്റിയിൽ തോട്ടി ഉപയോഗിച്ച് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. മുള്ളൻകുന്നിലെ പൂക്കാടൻ അബ്ദുള്ള (54) ആണ് മരണപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെ ബന്ധുവിന്റെ കൃഷിയിടത്തിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. അടയ്ക്ക പറിക്കാൻ ഉപയോഗിച്ച തോട്ടി സമീപത്തെ ഉയർന്ന വോൾട്ടേജ് ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. ഷോക്കേറ്റ ഉടൻ തന്നെ ഇദ്ദേഹത്തെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































