തിരുവനന്തപുരം: ആറ്റിങ്ങൽ അയിലത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയിലം ഗവൺമെൻറ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഗൗരി പാർവതിയാണ് (15) മരിച്ചത്. പരീക്ഷയിലെ മാർക്ക് കുറഞ്ഞതുമായി ബന്ധപ്പെട്ട മനോവിഷമമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. അയിലം ഹോമിയോ ആശുപത്രിക്ക് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഗൗരി പാർവതിയും കുടുംബവും. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് വീടിൻറെ കിടപ്പുമുറിയിലെ ഹൂക്കിൽ കുട്ടി തൂങ്ങിനിൽക്കുന്നത് മാതാവ് കണ്ടത്.
ഉടൻതന്നെ അയൽവാസികളുടെ സഹായത്തോടെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്തിടെ നടന്ന പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് ഗൗരി പാർവതി വിഷമത്തിലായിരുന്നെന്നാണ് വിവരം. സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിദേശത്തുള്ള ഷൈജുവിൻറെ ഷിമിയുടെയും ഏക മകളാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































