പയ്യന്നൂർ: നിശ്ചയിച്ച വിവാഹത്തിൽ നിന്ന് വരൻ പിന്മാറിയതിനെത്തുടർന്നുള്ള മനോവിഷമത്തിൽ യുവതി പുഴയിൽ ചാടി ജീവനൊടുക്കി. കണ്ണൂർ പയ്യന്നൂർ കാനായിമുക്കൂട് സ്വദേശിനി സി. ശ്രുതി (24) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പെരുമ്പ പുഴയിൽ ചാടിയ യുവതിക്കായി അന്നു രാത്രിതന്നെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ചൊവ്വാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ജനുവരിയിലാണ് പയ്യന്നൂർ സ്വദേശിയായ യുവാവുമായി ശ്രുതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് യാതൊരു കാരണവുമില്ലാതെ യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിലുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാത്രി ഇരുവരെയും കൗൺസിലിങ്ങിന് വിധേയരാക്കിയിരുന്നു. കൗൺസിലിങ് കഴിഞ്ഞു മടങ്ങുന്നതിനിടയിൽ സ്കൂട്ടർ നിർത്തി ശ്രുതി പുഴയിൽ ചാടുകയായിരുന്നുവെന്നാണ് വിവരം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































