തൃശൂർ: പുന്നയ്യൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ഇരുമ്പനം ചക്കപ്പറമ്പിൽ സന്തോഷിന്റെയും സിനിയുടെയും മകൾ സാന്ദ്ര (29) ആണ് മരിച്ചത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ക്വാർട്ടേഴ്‌സിലെ ജനലിലാണ് മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഒപ്പം താമസിച്ചിരുന്ന സഹപ്രവർത്തക വീട്ടിൽ പോയിരുന്നതിനാൽ സാന്ദ്ര മുറിയിൽ തനിച്ചായിരുന്നു. ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാൻ എത്താതിരിക്കുകയും ഫോണിൽ വിളിച്ചിട്ട് പ്രതികരണമില്ലാതിരിക്കുകയും ചെയ്തതോടെ അന്വേഷിച്ചെത്തിയവരാണ് മൃതദേഹം കണ്ടത്. സാന്ദ്രയുടെ വിവാഹം ഉറപ്പിച്ചിരുന്നതാണ്.
'എനിക്ക് ജീവിതം മടുത്തു. മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രം സംസ്കാരം നടത്തുക. അടിയന്തിരം നടത്തരുത്' എന്ന് എഴുതിയ കുറിപ്പ് ഫോണിന്റെ വാൾപേപ്പറാക്കിയ നിലയിൽ പൊലീസ് കണ്ടെടുത്തു. വ്യക്തിപരമായ കാരണങ്ങളാലാണ് ജീവനൊടുക്കിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































