പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കടന്നലുകൾ കൂട്ടമായി ആക്രമിച്ചു, വയോധികന് ജീവൻ നഷ്ടമായി

പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കടന്നലുകൾ കൂട്ടമായി ആക്രമിച്ചു, വയോധികന് ജീവൻ നഷ്ടമായി
പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കടന്നലുകൾ കൂട്ടമായി ആക്രമിച്ചു, വയോധികന് ജീവൻ നഷ്ടമായി
Share  
എഴുത്ത്

News desk

2026 Sep 26, 11:46 AM

ആലപ്പുഴ: പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ വയോധികന് ജീവൻ നഷ്ടമായി. പാണാവള്ളി പഞ്ചായത്ത് പതിനേഴാം വാർഡ് കോളവേലി ഉന്നതിയിൽ പൊന്നനാണ് (68) മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറുള്ള പുന്നച്ചുവട് ഭാഗത്ത് പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കടന്നലുകൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു. അവശനായി നടന്ന് വീടിന് സമീപമെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ പൂച്ചാക്കൽ, ചേർത്തല എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ മൈഥിലി, മകൻ ബിജു.

MANNAN
MN
NIS
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
VAIDU
ayur manthra
ayur