കോഴിക്കോട്: ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ (73) അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ വീട്ടിൽ പുലർച്ചെ നാലോടെയായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. പതിറ്റാണ്ടുകളോളം നാടക രംഗത്ത് സജീവമായിരുന്ന സാവിത്രി ശ്രീധരൻ പിന്നീട് സിനിമയിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റി.
2018-ൽ പുറത്തിറങ്ങിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെയാണ് സാവിത്രി ശ്രീധരൻ ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ തനിമയാർന്ന അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക പരാമർശവും സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.
'ഡാകിനി' (2018), 'വൈറസ്' (2019) എന്നിവയാണ് ഇവരുടെ മറ്റ് പ്രധാന ചിത്രങ്ങൾ. നാടക വേദിയിൽ നിരവധി അനശ്വര കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന സാവിത്രി ശ്രീധരന്റെ നിര്യാണത്തിൽ സിനിമാ-നാടക സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































