തൃശൂർ: പാലപ്പള്ളി ഹാരിസൺ മലയാളം എസ്റ്റേറ്റിൽ തോട്ടം തൊഴിലാളിയായ മഞ്ജുഷ (47) ജീവനൊടുക്കി. എസ്റ്റേറ്റ് മാനേജർമാരുടെ മാനസിക പീഡനം മൂലമാണ് ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. തോട്ടം മാനേജർമാരായ ആൽബിൻ, ബെന്നി, വർഗീസ് എന്നിവർക്കെതിരെയാണ് കത്തിൽ ഗുരുതര ആരോപണങ്ങളുള്ളത്.
ജോലിക്കിടെ അനുമതിയോടെ 15 മിനിറ്റ് വീട്ടിൽ പോയതിനെ തുടർന്ന് മാനേജർമാർ അസഭ്യം പറയുകയും, ഇത് പരാതിപ്പെട്ടപ്പോൾ ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുറിപ്പിൽ പറയുന്നു. കൂടാതെ ആരോഗ്യാവസ്ഥ കണക്കിലെടുക്കാതെ ഫാക്ടറിയിൽനിന്ന് വനപ്രദേശത്തെ ഫീൽഡ് ജോലിയിലേക്ക് മാറ്റിയതായും, ഇതിനെതിരെ യൂണിയൻ വഴി നീക്കം നടത്തരുതെന്ന് വിലക്കിയതായും കത്തിലുണ്ട്. വാച്ചറായ തന്നെക്കൊണ്ട് പാചകമടക്കമുള്ള ജോലികൾ ചെയ്യിപ്പിച്ചതായും മഞ്ജുഷ ആരോപിക്കുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ ജോലി ചെയ്യില്ലെന്ന നിലപാടിലാണ് കുടുംബവും സഹപ്രവർത്തകരായ തോട്ടം തൊഴിലാളികളും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































