അത്തോളിയിൽ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിടിച്ച് വയോധികൻ മരിച്ചു

അത്തോളിയിൽ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിടിച്ച് വയോധികൻ മരിച്ചു
അത്തോളിയിൽ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിടിച്ച് വയോധികൻ മരിച്ചു
Share  
എഴുത്ത്

News desk

2026 Sep 19, 04:16 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

അമിതവേഗതയിലെത്തിയ സ്കൂൾ വിദ്യാർഥികളുടെ ബൈക്കിടിച്ച് റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധികൻ മരിച്ചു. അത്തോളി കോതങ്കൽ ഈയപ്പക്കണ്ടി സൈതലവി (70) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെ കോതങ്കൽ ഭാഗത്തുവെച്ചായിരുന്നു അപകടം.


കോതങ്കൽ ഹൈസ്‌കൂളിൽ സ്കൂൾ കലോത്സവം നടന്നു കൊണ്ടിരിക്കെ അവിടെനിന്നും ബൈക്കിൽ അമിതവേഗതയിലെത്തിയ മൂന്ന് വിദ്യാർഥികളാണ് അപകടമുണ്ടാക്കിയത്. മൂന്ന് കുട്ടികൾ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സൈതലവിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


അപകടമുണ്ടാക്കിയ ശേഷം ബൈക്ക് നിർത്താതെ ഓടിച്ചുപോവുകയായിരുന്നു. എന്നാൽ അപകടത്തിനിടെ ബൈക്കിലുണ്ടായിരുന്ന ഒരു വിദ്യാർഥി താഴെ വീണ് പരിക്കേറ്റതോടെ ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കടന്നുകളഞ്ഞ മറ്റ് രണ്ട് വിദ്യാർഥികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

MANNAN
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU