ഓസ്ട്രേലിയയിൽ വാഹനാപകടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു

ഓസ്ട്രേലിയയിൽ വാഹനാപകടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു
ഓസ്ട്രേലിയയിൽ വാഹനാപകടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു
Share  
എഴുത്ത്

News desk

2026 Sep 19, 09:37 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വിശാഖപട്ടണം/മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിലുണ്ടായ വാഹനാപകടത്തിൽ ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു. വിശാഖപട്ടണം സ്വദേശികളായ നേഹ ബൊമ്മലി(33) ഇവരുടെ ഭർതൃമാതാവ് രമാദേവി(67) എന്നിവരാണ് മരിച്ചത്.


സെപ്റ്റംബർ 16-ന് രാത്രി 9.40-ഓടെ മെൽബണിന് സമീപമായിരുന്നു അപകടം. നേഹയും ഭർതൃമാതാവും സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇരുവരെയും അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലെ ഡ്രൈവറെയും ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ, നേഹയും രമാദേവിയും ആശുപത്രിയിലെത്തിക്കും മുൻപേ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലെ ‍ഡ്രൈവർ ചികിത്സയിൽ തുടരുകയാണ്.


ഭർത്താവ് വരുൺ ചന്ദ്രയ്ക്കൊപ്പം നേഹ ഏറെക്കാലമായി ഓസ്ട്രേലിയയിലാണ് താമസം. ദമ്പതിമാർക്ക് മൂന്നരവയസ്സുള്ള മകനും ഒരു വയസ്സുള്ള മകളുമുണ്ട്. ദിവസങ്ങൾക്ക് മുൻപായിരുന്നു കുടുംബം മകളുടെ ആദ്യജന്മദിനം ആഘോഷിച്ചത്.

MANNAN
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU