വളയത്ത് മകളെ സ്കൂളിൽ വിട്ട ശേഷം അമ്മ വരാന്തയിൽ മരിച്ച നിലയിൽ; നാടിന് നൊമ്പരമായി സജിലയുടെ വേർപാട്

വളയത്ത് മകളെ സ്കൂളിൽ വിട്ട ശേഷം അമ്മ വരാന്തയിൽ മരിച്ച നിലയിൽ; നാടിന് നൊമ്പരമായി സജിലയുടെ വേർപാട്
വളയത്ത് മകളെ സ്കൂളിൽ വിട്ട ശേഷം അമ്മ വരാന്തയിൽ മരിച്ച നിലയിൽ; നാടിന് നൊമ്പരമായി സജിലയുടെ വേർപാട്
Share  
എഴുത്ത്

News desk

2026 Sep 18, 10:54 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

വളയം: മകളെ സ്‌കൂളിലേക്ക് യാത്രയാക്കിയതിന് പിന്നാലെ അമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം വളയം സ്വദേശി മാരാംവീട്ടിൽ താമസിക്കുന്ന ചാലിൽ ഗിരീഷിന്റെ ഭാര്യ സജില കുമാരി (41) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ വീടിന്റെ മുകളിലത്തെ വരാന്തയിൽ സജിലയെ മരിച്ച നിലയിൽ കണ്ടെത്തിയത്.


ഉടൻ തന്നെ വളയം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വളയം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം രാത്രിയോടെ വളയത്തെ വീട്ടിലെത്തിച്ചു. ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവ് ഗിരീഷ് നാട്ടിലെത്തിയ ശേഷം വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക് വലിയ കുന്നുമ്മൽ വീട്ടുവളപ്പിൽ വെച്ചായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.

കല്ലാച്ചി പ്രൊവിഡൻസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഗൗരി നന്ദനയാണ് മകൾ. വളയം അമൃത ബേക്കറി ഉടമ വലിയ കുന്നുമ്മൽ വാസുവിൻ്റെയും ശാന്തയുടെയും മകളാണ് സജില. സഹോദരങ്ങൾ: ശ്രീജിഷ അനൂപ് (പേരാമ്പ്ര), വിജിഷ ഗിരീഷ് (പുതുപ്പണം).

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w