അക്ഷര ലോകത്തെ വഴികാട്ടി: പ്രഫ. പി. ജയേന്ദ്രൻ അന്തരിച്ചു

അക്ഷര ലോകത്തെ വഴികാട്ടി: പ്രഫ. പി. ജയേന്ദ്രൻ അന്തരിച്ചു
അക്ഷര ലോകത്തെ വഴികാട്ടി: പ്രഫ. പി. ജയേന്ദ്രൻ അന്തരിച്ചു
Share  
എഴുത്ത്

News desk

2026 Sep 18, 07:17 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: അക്കാദമിക രംഗത്തും സാഹിത്യ-സാംസ്കാരിക മണ്ഡലങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രഫ. പി. ജയേന്ദ്രൻ അന്തരിച്ചു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ ഇംഗ്ലീഷ് പ്രഫസറും വകുപ്പു മേധാവിയുമായിരുന്ന അദ്ദേഹം, ഇംഗ്ലീഷ് സാഹിത്യത്തെ ആഴത്തിൽ ഉപാസിക്കുമ്പോഴും മാതൃഭാഷയോടും മലയാള സാഹിത്യത്തോടും വലിയ ആത്മബന്ധം പുലർത്തിയിരുന്നു. വിദ്യാർഥികളെ പുസ്തകങ്ങളുടെയും അറിവിന്റെയും ലോകത്തേക്ക് നയിച്ച ഒരു വഴികാട്ടിയായിരുന്നു അദ്ദേഹം.


​ഹെർമൻ ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ച ഗുരുക്കന്മാരുടെ തറവാടായ കണ്ണൂർ ഊരാച്ചേരിയിലെ പിൻമുറക്കാരനായ പ്രഫ. ജയേന്ദ്രൻ, വിഖ്യാത ഇംഗ്ലീഷ് പ്രഫസർ സി.എ. ഷെപ്പേഡിന്റെ ശിഷ്യനായിരുന്നു. കരുവിശേരിയിലെ അദ്ദേഹത്തിന്റെ വസതിയായ 'പൗഷാലി' പുസ്തകങ്ങളും പെയിന്റിംഗുകളും നിറഞ്ഞ് ഒരു സാംസ്കാരിക കേന്ദ്രം പോലെയായിരുന്നു പ്രവർത്തിച്ചിരുന്നത്. ഷെല്ലിയുടെയും കീറ്റ്സിന്റെയും കവിതകൾ ക്ലാസ്മുറികളിൽ ചൊല്ലുമ്പോൾ തന്നെ അതിന്റെ മലയാള തർജമയും അവതരിപ്പിച്ച് അധ്യാപനത്തിൽ അദ്ദേഹം വേറിട്ട ശൈലി സൃഷ്ടിച്ചു.


​വിവർത്തന രംഗത്തായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സംഭാവനകൾ. ഇർവിംഗ് സ്റ്റോൺ എഴുതിയ വിൻസെന്റ് വാൻഗോഗിന്റെ ജീവിതകഥയായ 'ജീവിതാസക്തി', എറിക് മരിയ റെമാർക്കിന്റെ 'പടിഞ്ഞാറൻ മുന്നണിയിൽ എല്ലാം ശാന്തമാണ്', 'അവസാനത്തെ കവിത', 'അറിയപ്പെടാത്ത വിവേകാനന്ദൻ' എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വിവർത്തന ഗ്രന്ഥങ്ങളാണ്.

MANNAN
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU