താമരശ്ശേരി: താമരശ്ശേരി വട്ടക്കുണ്ടിൽ വേ ബ്രിഡ്‌ജിൽനിന്ന് പുറകോട്ടെടുത്ത ലോറി തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. പരപ്പൻപൊയിൽ കണ്ടംപാറക്കൽ അക്ഷയ് കുമാർ (25) ആണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. യുവമോർച്ച താമരശ്ശേരി സൗത്ത് ഏരിയാ പ്രസിഡന്റും ടൈൽസ് തൊഴിലാളിയുമാണ്.
വ്യാഴാഴ്ച അർധരാത്രിക്കുശേഷം (വെള്ളിയാഴ്ച പുലർച്ചെ 12.10) വട്ടക്കുണ്ട് ജുമാമസ്‌ജിന് സമീപത്തെ വേ ബ്രിഡ്‌ജിൽനിന്ന് ദേശീയപാതയിലേക്ക് പുറകോട്ടെടുത്ത മരലോറി തട്ടിയാണ് അപകടമുണ്ടായത്. ബൈക്കിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് അക്ഷയിന് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. അപകടത്തിന് ശേഷം സഹായിക്കാതെ ലോറി ജീവനക്കാർ വാഹനം ഓടിച്ചുപോവുകയായിരുന്നു.
രക്തംവാർന്ന് കിടന്ന അക്ഷയിനെ വഴി യാത്രക്കാരാണ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ശനിയാഴ്ച പുലർച്ചെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ താമരശ്ശേരി പോലീസ് ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു. അജിത്ത് കുമാറാണ് അച്ഛൻ, അമ്മ: സിജി, സഹോദരി: അഞ്ജന.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































