ഇടുക്കി: കുടുംബവഴക്കിനെ തുടർന്ന് ആനക്കുളത്ത് അച്ഛൻ മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ആനക്കുളം സ്വദേശി ജസ്റ്റിൻ ജോയിയാണ് (30) കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ വിഷം കഴിച്ച് അവശനിലയിലായ പിതാവ് ജോയിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലപ്പെട്ട ജസ്റ്റിൻ ജോയി സ്ഥിരമായി ലഹരി ഉപയോഗിച്ച് വീട്ടിലെത്തി മാതാപിതാക്കളുമായി തർക്കത്തിലേർപ്പെടാറുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ബുധനാഴ്ച രാവിലെയുണ്ടായ രൂക്ഷമായ വാക്കേറ്റത്തിനിടെ കോപാകുലനായ ജോയി കമ്പിവടിയെടുത്ത് ജസ്റ്റിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജസ്റ്റിൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംഭവം നടക്കുമ്പോൾ അമ്മയും വീട്ടിലുണ്ടായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് മാങ്കുളം എയ്ഡ് പോസ്റ്റിൽനിന്നുള്ള പോലീസ് എത്തിയപ്പോഴാണ് ജോയി വിഷം കഴിച്ച വിവരം പറയുന്നത്. തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മൂന്നാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































