മാപ്പിളപ്പാട്ട് കലാകാരൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു

മാപ്പിളപ്പാട്ട് കലാകാരൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു
മാപ്പിളപ്പാട്ട് കലാകാരൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു
Share  
എഴുത്ത്

News desk

2026 Sep 01, 08:50 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനുമായ കോഴിക്കോട് അബൂബക്കർ (അവുക്ക - 80) അന്തരിച്ചു. അരീക്കാട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടിൽ രാത്രി 12-ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. പ്രശസ്ത തബലിസ്റ്റു കൂടിയായ അദ്ദേഹം പക്ഷാഘാതം ബാധിച്ച് രണ്ടു മാസത്തോളമായി ചികിത്സയിലായിരുന്നു. രോഗബാധിതനാകുന്നതിന് രണ്ടു ദിവസം മുമ്പും പുതിയ പാട്ടിന് ഈണമിട്ടിരുന്ന അദ്ദേഹം, മാപ്പിളപ്പാട്ട് ഗാനശാഖയ്ക്ക് മൂവായിരത്തിലധികം അനശ്വര ഗാനങ്ങൾ സമ്മാനിച്ചിട്ടുണ്ട്.


​യേശുദാസ് ആലപിച്ച 'കരയാനും പറയാനും മനംതുറന്നിരിക്കാനും', കെ.എസ്. ചിത്ര പാടിയ 'യത്തീമിനതാണീ' തുടങ്ങിയ വൻ ഹിറ്റ് ഗാനങ്ങളുടെ സംഗീത സംവിധായകനാണ്. സുജാത, എം.ജി. ശ്രീകുമാർ, അഫ്സൽ, ഷഹബാസ് അമൻ തുടങ്ങിയ പ്രമുഖ ഗായകരെല്ലാം ഇദ്ദേഹത്തിന്റെ ഈണങ്ങളിൽ പാടിയിട്ടുണ്ട്. 'ഈണങ്ങളുടെ സുൽത്താൻ' എന്ന പേരിൽ പുസ്തകം പുറത്തിറങ്ങാനിരിക്കെയാണ് രോഗശയ്യയിലാകുന്നത്.


​ജി. ദേവരാജൻ മാസ്റ്ററുടെയും ബോംബെ രവിയുടെയും പ്രിയപ്പെട്ട തബലിസ്റ്റ് കൂടിയായിരുന്നു അബൂബക്കർ. നടൻ മാമുക്കോയ സഹപാഠിയായിരുന്നു. പ്രശസ്ത സംഗീതസംവിധായകൻ ബാബുരാജിന്റെ ട്രൂപ്പിലൂടെയാണ് അദ്ദേഹം സംഗീതലോകത്തേക്ക് രംഗപ്രവേശം ചെയ്യുന്നത്. കെ.വി. സുബൈദയാണ് ഭാര്യ. ഗുലാം അലി, പരേതനായ ഫയാസ്, റോഷ്‌നി, ഫെമിന, സജിന എന്നിവരാണ് മക്കൾ.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU