കോഴിക്കോട്: അരിക്കുളത്തെ വാടകവീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിനി ഷമീമ (28) മരിച്ചു. പയ്യോളി താരയിൽ വിരുന്നുകണ്ടി സ്വദേശിയായ ഇവർ ആറു മാസം ഗർഭിണിയായിരുന്നു. ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു അന്ത്യം.
ഭർത്താവിനൊപ്പം അരിക്കുളത്തെ വീട്ടിൽ താമസിച്ചുവരികയായിരുന്ന ഷമീമയെ ഒന്നരമാസം മുൻപാണ് വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണത്തിൽ ചികിത്സ നൽകിവരികയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















































