കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു
Share  
എഴുത്ത്

News desk

2026 Jul 28, 09:17 AM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരണപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊയിലാണ്ടി നടേരി സ്വദേശിയായ ബിജു (49) ആണ് മരിച്ചത്. കടുത്ത പനിയെത്തുടർന്ന് ചികിത്സ തേടിയ ഇദ്ദേഹത്തിന് ജൂലൈ 23-നാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധ തിരിച്ചറിഞ്ഞതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ചികിത്സയിലായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ബിജുവിന്റെ മരണത്തോടെ അമീബിക് മസ്തിഷ്ക ജ്വരം മൂലമുള്ള ആശങ്ക വീണ്ടും വർധിച്ചിരിക്കുകയാണ്.


​അതേസമയം, രോഗബാധയുടെ ഉറവിടം എവിടെനിന്നാണെന്ന് ഇതുവരെ വ്യക്തമായി കണ്ടെത്താൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. ബിജു അടുത്തിടെ വീടുവിട്ട് പുറത്തെവിടെയെങ്കിലും യാത്ര ചെയ്തതായോ പൊതു ജലാശയങ്ങളിൽ കുളിക്കുകയോ നീന്തുകയോ ചെയ്തതായോ ഉള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രദേശത്തെ കിണറുകളിലെ വെള്ളം വിശദമായ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n