കോഴിക്കോട് : മാവൂർ കോഴിക്കോട് റോഡിൽ പാറമ്മൽ ക്രിസ്തുരാജ ദേവാലയത്തിനു സമീപം സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ ഓടിച്ച ചാത്തമംഗലം പാഴൂരിനു സമീപം ചിറ്റാരിപ്പിലാക്കൽ ചോലക്കൽ അൻഷിഫ് (18) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴു മണിയോടെ ആയിരുന്നു അപകടം. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഇടിയുടെ ആഘാതത്തിൽ അൻഷിഫ് ധരിച്ചിരുന്ന ഹെൽമറ്റ് തെറിച്ചുപോയി. അൻഷിഫ് മറികടന്ന ബസിന്റെ പിൻവശത്തെ ക്യാമറയിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഗുരുതരമായി പരുക്കേറ്റ അൻഷിഫിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































